HOME
DETAILS
MAL
വിലങ്ങാട് വായാട്ടുമലയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
backup
April 01, 2017 | 9:47 PM
വാണിമേല്‍: വിലങ്ങാട് വായാട്ടുമലയില്‍ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ആനക്കൂട്ടം കൃഷിഭൂമിയിലിറങ്ങി വ്യാപകമായ നാശം വരുത്തിയത്.
ചെറിയ ആനക്കുട്ടി ഉള്‍പ്പെടെയുള്ള സംഘമാണ് വനത്തിനടുത്തുള്ള കൃഷിയിടത്തില്‍ എത്തിയത്. പാറക്കാത്ത് ജമീല, പാക്കോയി സഫിയ, ചൂരപ്പൊയ്കയില്‍ ഫിലിപ്പോസ്, ചൂരപ്പൊയ്കയില്‍ വില്‍സണ്‍, വട്ടക്കുന്നേല്‍ ജോണി, ഇഞ്ചിക്കല്‍ ബാബു എന്നിവരുടെ തെങ്ങ്, വാഴ, കമുക്, റബര്‍ എന്നീ കൃഷിയാണ് നശിച്ചത്. നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനക്കൂട്ടത്തെ ഓടിക്കുകയായിരുന്നു. വനത്തില്‍ വെള്ളം കിട്ടാതായതോടെയാണ് ആനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങിയത്. കഴിഞ്ഞവര്‍ഷവും ഇവിടെ ആന നാശനഷ്ടം വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."