HOME
DETAILS

ആരോഗ്യവകുപ്പിന്റെ ആംബുലന്‍സില്‍ കുത്തിനിറച്ചു കൊണ്ടുപോയി; നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ വീണ്ടും നിരീക്ഷണത്തില്‍

  
backup
April 08 2020 | 07:04 AM

observed-people-again-in-observation-2020


കോഴിക്കോട്: 20 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ അഞ്ചു പേര്‍ വീണ്ടും നിരീക്ഷണത്തിലായി. നരീക്ഷണത്തില്‍ കഴിഞ്ഞ ആറുപേരെ ആരോഗ്യവകുപ്പിന്റെ ആംബുലന്‍സില്‍ കുത്തിനിറച്ചു കൊണ്ടുപോയതാണ് ഇവര്‍ക്കു വിനയായത്. മൂന്നാം ദിനം അതിലൊരാള്‍ക്കു രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബാക്കി അഞ്ചു പേര്‍ക്ക് വീണ്ടും 28 ദിവസത്തെ നിരീക്ഷണം അധികൃതര്‍ നിര്‍ദേശിച്ചത്.
കോഴിക്കോട് ജില്ലയിലാണ് സംഭവം. കൊറോണ വൈറസ് ബാധയ്ക്കു സാധ്യത സംശയിച്ച് നിരീക്ഷണത്തിലാകുന്നവരെ പരിശോധനയ്ക്കു കൊണ്ടുപോകുമ്പോള്‍ ഒരു ആംബുലന്‍സില്‍ ഒരാളെ മാത്രമാണ് കൊണ്ടുപോകേണ്ടത്. ആ നിര്‍ദേശം ലംഘിച്ച് ഒരു ആംബുലന്‍സില്‍ ആറുപേരെ കുത്തിനിറച്ചു കൊണ്ടുപോകുകയായിരുന്നു.

ഇവരുടെ കൂട്ടത്തിലൊരാള്‍ 'സുപ്രഭാത'ത്തോട് സംഭവം വിവരിച്ചത് ഇങ്ങനെ:
''20 ദിവസം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് പുറംലോകവുമായി ബന്ധമില്ലാതെ വീട്ടില്‍ ഏകാന്തവാസത്തില്‍ കഴിഞ്ഞു. കൊവിഡിന്റെ ലക്ഷണങ്ങളൊന്നും പ്രകടമാവാത്തതിനാല്‍ വലിയ ആശ്വാസത്തിലായിരുന്നു. നിരീക്ഷണകാലം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന പ്രത്യാശയിലിരിക്കുമ്പോഴാണ് ഇടിത്തീപോലെ ആ സംഭവമുണ്ടായത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി രക്തസാംപിളെടുക്കാന്‍ എത്തണമെന്ന നിര്‍ദേശം വന്നു. ഇതിനായി ആരോഗ്യ വകുപ്പിന്റെ പ്രത്യേകം തയാറാക്കിയ ആംബുലന്‍സ് വീട്ടിലെത്തുമെന്നും പറഞ്ഞു.

ഒളവണ്ണ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ് രക്തസാംപിള്‍ പരിശോധനയ്ക്ക് അയക്കേണ്ടതിന്റെ ചുമതല. അദ്ദേഹം പറഞ്ഞ പ്രകാരം റെഡിയായി കുറെ സമയം കാത്തുനിന്നു. 1.30 ആയപ്പോഴേക്കും വിശന്നു. ഉച്ചഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഫോണില്‍ വിളിച്ചു പെട്ടെന്നു വരണമെന്നു പറഞ്ഞു. ഭക്ഷണം കഴിക്കാതെ ആംബുലന്‍സില്‍ കയറി. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണത്തിലായിരുന്ന അഞ്ചുപേര്‍ അപ്പോള്‍ ആംബുലന്‍സിലുണ്ടായിരുന്നു. ഞാനടക്കം ആറുപേര്‍. ഞാന്‍ കയറുന്നതിനു മുമ്പ് ആ മറ്റുള്ളവരോട് കുറച്ച് അഡ്ജസ്റ്റ് ചെയ്തിരിക്കാനും ഒരാള്‍ കൂടി കയറാനുണ്ടെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറയുന്നുണ്ടായിരുന്നു. ബീച്ച് ആശുപത്രിയിലെത്തിയപ്പോള്‍ ഓരോരുത്തരെയായി സ്രവമെടുക്കാന്‍ കൊണ്ടുപോയി. ഓരോരുത്തരേയും കൊണ്ടുപോകുമ്പോഴും ബാക്കി അഞ്ചുപേരും ആംബുലന്‍സില്‍ തന്നെ ഇരിക്കുകയായിരുന്നു. ശേഷം മെഡിക്കല്‍ കോളജിലെത്തിക്കുകയും മെഡിക്കല്‍ ചെക്കപ്പ് നടത്തുകയും ചെയ്തു. ഇങ്ങനെ നാലു മണിക്കൂറോളം ഞങ്ങള്‍ ഒരുമിച്ച് ആംബുലന്‍സിലുണ്ടായിരുന്നു.


മാര്‍ച്ച് 13നാണ് ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് ഞാന്‍ മടങ്ങിയെത്തിയത്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് അധികൃതരെ വിവരങ്ങള്‍ അറിയിക്കുകയും അന്നുമുതല്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. ഓരോ ദിവസവും ആരോഗ്യവിവരങ്ങള്‍ അധികൃതരെ അറിയിച്ചുകൊണ്ടിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട യാതൊരുവിധ അസുഖ ലക്ഷണങ്ങളും എനിക്കില്ലായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ ഞങ്ങളോടൊപ്പം ആംബുലന്‍സില്‍ സഞ്ചരിച്ച ഒരാളുടെ ഫലവും പൊസിറ്റീവായി. ഫലം വന്ന ദിവസം തന്നെ ആരോഗ്യ വകുപ്പില്‍ നിന്ന് വീണ്ടും 28 ദിവസം നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശം വന്നു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇനിയും പ്രാര്‍ത്ഥനകളുടെ നാളുകളാണ്''.


ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അവിടെ നിന്ന് വന്ന ആറുപേരെ വഹിച്ച് ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സ് സഞ്ചരിച്ചത്. എന്നാല്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിട്ടും രോഗലക്ഷണങ്ങളില്ലാത്ത ആറു പേരെയാണ് ഒരേ ആംബുലന്‍സില്‍ കൊണ്ടുപോയതെന്നാണ് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ നല്‍കുന്ന വിശദീകരണം. നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും പരിശോധിക്കണമെന്ന നിര്‍ദേശം വന്നിരുന്നു. അവരെയാണ് അങ്ങനെ കൊണ്ടുപോയത്. സാധാരണ ഒരു ആംബുലന്‍സില്‍ ഒരാളെയാണ് കൊണ്ടുപോകാറുള്ളതെന്നും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago