HOME
DETAILS
MAL
തപാല്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു
backup
June 06 2018 | 12:06 PM
ന്യൂഡല്‍ഹി: തപാല്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു.
ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ്‍ ഡക്ക് സേവകുമാരുടെ ശമ്പളമാണ് വര്‍ധിപ്പിച്ചത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ കുറഞ്ഞ ശമ്പളം 12000 രൂപയാക്കി. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടേത് 10000 ആക്കിയും നിജപ്പെടുത്തി.കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ഇവരുടെ ക്ഷാമബത്തയും വര്‍ധിപ്പിക്കും.
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ കഴിഞ്ഞ 16 ദിവസമായി സമരം നടത്തിവരികയായിരുന്നു.
3.07 ലക്ഷം ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യം കിട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."