HOME
DETAILS

കരിമ്പനി കരുതിയിരിക്കണം

  
backup
June 06 2018 | 20:06 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82

തിരുവനന്തപുരം: ലോകത്തിന്റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി അഥവാ കാലാഅസാര്‍. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
ആന്തരികാവയവങ്ങളായ പ്ലീഹ, കരള്‍, മജ്ജ തുടങ്ങിയവയെ ബാധിക്കുന്നു. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണവുമാകും. കേരളത്തിന്റെ ആദിവാസി മേഖലകളില്‍ ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കേരളത്തില്‍ കരിമ്പനി അപൂര്‍വമായി മാത്രമേ കാണാറുള്ളൂ.
മൂന്ന് വര്‍ഷം മുന്‍പ് തൃശൂര്‍, മലപ്പുറം ജില്ലകളിലായി മൂന്നു പേരില്‍ കരിമ്പനി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 2005 ലും 2016 ലും കരിമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്‌ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികള്‍ പൊടി മണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്. പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും ഈ ജീവികളെ ധാരളമായി കാണാം.
മണലീച്ചകളെ നശിപ്പിക്കുകയും അവ വളരുന്ന ചുറ്റുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പ്രധാന രോഗ പ്രതിരോധ മാര്‍ഗം. മാരകമായ രോഗമായതിനാല്‍ കരിമ്പനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് കരിമ്പനി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  30 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  36 minutes ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 hours ago