തണല്‍ അഖിലേന്ത്യാ പ്രദര്‍ശനത്തിനു തുടക്കം
കണ്ണൂര്‍: പടന്നപ്പാലം തണല്‍ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പൊലിസ് മൈതാനിയില്‍ ഫെയര്‍ അഖിലേന്ത്യാ പ്രദര്‍ശനത്തിനു തുടക്കമായി. മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു.
പി.എം ഷരീഫ് അധ്യക്ഷനായി. ഏഴു ലോക മഹാത്ഭുതങ്ങളുടെ തനിപ്പകര്‍പ്പുകളുടെ ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷും നിര്‍വഹിച്ചു.
മെഡിക്കല്‍ എക്‌സിബിഷന്‍ പവലിയന്‍ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ടി.ഒ മോഹനന്‍, വെള്ളോറ രാജന്‍, സി. സമീര്‍, ലിഷ ദീപക്, എം.കെ വിനോദ്, എ.കെ നായര്‍, എം.പി ഇര്‍ഷാദ്, വി.വി മുനീര്‍, എ മുഹമ്മദ് റഫീഖ്, പി.ഒ രാധാകൃഷ്ണന്‍ സംസാരിച്ചു.
ഫെയറില്‍ വൃക്കക്കൊരു തണല്‍ എന്ന മെഡിക്കല്‍ എക്‌സിബിഷനും ഒരുക്കിയിട്ടുണ്ട്. ഏഴു ലോകാത്ഭുതങ്ങളുടെ തനിപ്പകര്‍പ്പും എക്‌സിബിഷന്റെ പ്രധാന ആകര്‍ഷണമാണ്. ഫെയറില്‍ നിന്നു സമാഹരിക്കുന്ന മുഴുവന്‍ പണവും ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മാത്രം ഉപയോഗിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ഫെയര്‍ 21നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."