HOME
DETAILS

കാസര്‍കോട്ട് തോന്നിയപോലെ പെരുമാറി പൊലിസ്

  
Web Desk
April 09 2020 | 02:04 AM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8b%e0%b4%b2

 


കാസര്‍കോട്: കൊവിഡ് ബാധയുടെ പേരില്‍ കാസര്‍കോട്ടെത്തിയ അധിക പൊലിസ് തോന്നിയപോലെ പെരുമാറുന്നത് ജനങ്ങള്‍ക്ക് ദുരിതം വര്‍ധിപ്പിക്കുന്നു.
ലോക്ക് ഡൗണിന് പിന്നാലെ കാസര്‍കോട്ടെത്തിയ അധിക പൊലിസും ജില്ലയിലുണ്ടായിരുന്ന പൊലിസും കൂടി ജനങ്ങളെ നിരത്തിയടിച്ചാണ് തങ്ങളുടെ ജോലി തന്നെ തുടങ്ങിയത്. അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പോയവരും മരുന്നുകള്‍ വാങ്ങാന്‍ പോയവരും ആശുപത്രിയില്‍ പോയി വരുന്ന രോഗിയും പത്ര വിതരണക്കാരനും ലാത്തിയുടെ ചൂടേല്‍ക്കേണ്ടിവന്നതോടെ ജനങ്ങളും ജനപ്രതിനിധികളും ഉള്‍പ്പടെ പൊലിസിനെ നിശിതമായി വിമര്‍ശിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് സംഭവം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പൊലിസിനോട് മയത്തില്‍ പെരുമാറാന്‍ നിര്‍ദേശിച്ചിരുന്നു. പൊലിസും ജനങ്ങളും ഒത്തൊരുമിച്ചു നില്‍ക്കണമെന്നും ജില്ലയില്‍നിന്നു കൊവിഡ് - 19 തുരത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അനുവദിച്ച സമയത്ത് ജനങ്ങള്‍ക്ക് ആവശ്യ വസ്തുക്കള്‍ വാങ്ങാനും,ആശുപത്രികളിലേക്കുള്‍പ്പടെ പോകാമെന്നു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പൊലിസിനെ വിശ്വസിച്ചു ആവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ഇറങ്ങിയവര്‍ക്കു പിന്നെയും പൊലിസ് വക ലാത്തിയടി കിട്ടി.
നാല് ദിവസം മുന്‍പ് ജില്ലാ പൊലിസ് മേധാവിയുടെ ആസ്ഥാനത്തേക്ക് രാവിലെ മാസ്‌ക് കൊണ്ടുപോയി കൊടുത്ത ബ്ലഡ് ഡോണേഴ്‌സ് കേരള അംഗമായ ഉദുമ സ്വദേശിയായ യുവാവിനും വൈകുന്നേരം പൊലിസ് വകതന്നെ കിട്ടി ലാത്തിയടി.കഴിഞ്ഞ ദിവസം കാസര്‍കോട് നായന്മാര്‍ മൂലയിലെ ഒരു യുവാവിനെയും പൊലിസ് അടിച്ചോടിച്ചു. വീട്ടാവശ്യത്തിനുള്ള സാധനം വാങ്ങാന്‍ പോകുന്നതിനിടയിലാണിത്.
കൊവിഡ് ബാധിതര്‍ കൂടുതലുള്ള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഏരിയകളില്‍ ഡബിള്‍ ലോക്ക് നടപ്പാക്കിയ അധികൃതര്‍, ഇത്തരം പ്രദേശങ്ങളില്‍ പൊലിസ് തന്നെ വീടുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നു.
ആവശ്യമുള്ള വസ്തുക്കള്‍ രേഖപ്പെടുത്തി പൊലിസ് നല്‍കിയ വാട്‌സ്ആപ്പില്‍ അറിയിച്ചാല്‍ സാധനങ്ങള്‍ വീട്ടിലെത്തുമെന്നാണ് പ്രഖ്യാപനം. ഇതേ രീതിയില്‍ ജില്ലയുടെ മുഴുവന്‍ മേഖലകളിലും സാധനങ്ങള്‍ പൊലിസ് എത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം കാസര്‍ക്കോട്ടുള്ള പൊലിസ് ഐ.ജി.വിജയ് സാഖറെ വ്യക്തമാക്കിയത്.അതേസമയം ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഡബിള്‍ ലോക്ക് നടപ്പാക്കിയ പൊലിസ് ഇതര പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ ഇത് നടപ്പാക്കുന്നത് എന്തിനു വേണ്ടിയാണെന്ന ചോദ്യമാണ് ഉയരുന്നത്. ഡബിള്‍ ലോക്കുള്ള പ്രദേശങ്ങളില്‍ യൂത്ത് വളന്റിയര്‍മാരെ ഐ.ഡി കാര്‍ഡ് കാണിച്ചിട്ടും പൊലിസ് തടഞ്ഞതോടെ കമ്മ്യൂണിറ്റി കിച്ചന്‍ നിര്‍ത്തലാക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പോലും പാലിക്കാത്ത പൊലിസ് നടപടിയില്‍ ജില്ലയിലെ വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്. കടകള്‍ പൂര്‍ണമായും അടച്ചിടേണ്ടി വരുമെന്ന മുന്നറിയിപ്പും ചില വ്യാപാരികള്‍ നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പല ഭാഗങ്ങളിലും മെഡിക്കല്‍ ഷോപ്പുകള്‍ പോലും തുറക്കാന്‍ പൊലിസ് സമ്മതിക്കുന്നില്ലെന്ന ആരോപണങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  6 days ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  6 days ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  6 days ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  6 days ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  6 days ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  6 days ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  6 days ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  6 days ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  6 days ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  6 days ago