HOME
DETAILS
MAL
പുതിയ കൊവിഡ് മരണങ്ങളില്ല; സഊദിക്ക് ഇന്നലെ ആശ്വാസ ദിനം
backup
April 09 2020 | 03:04 AM
റിയാദ്: സഊദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,932 ആയി ഉയര്‍ന്നെങ്കിലും ഇന്നലെ പുതിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിന്റെ ആശ്വാസത്തിലാണ് രാജ്യം.
ബുധനാഴ്ച 137 പുതിയ വൈറസ് ബാധ കൂടിയാണ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 2,260 വൈറസ് ബാധിതരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
631 പേര് രോഗത്തില്‍ നിന്ന് മോചനം നേടിയതായും മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 16 പേരാണ് രോഗത്തില്‍ നിന്ന് മുക്തി നേടിയത്.
വൈറസ് ബാധ കാരണം രാജ്യത്തെ മരണം നിലവില്‍ 41 ആണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാലും അഞ്ചും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കില്‍ ബുധനാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസത്തിലാണ് സഊദി.
നിലവില്‍ കൂടുതല്‍ വൈറസ് ബാധിതര്‍ തലസ്ഥാന നഗരിയായ റിയാദിലാണ്. ഇവിടെ 878 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും നിലവില്‍ 641 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 234 പേര് രോഗ മുക്തി നേടുകയും 3 പേര് മരണപ്പെടുകയും ചെയ്തു.
മക്കയില്‍ 551 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെങ്കിലും 431 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 114 പേര് രോഗമുക്തി നേടുകയും 8 പേര് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."