പെരുന്നാള്‍, റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു
എളേറ്റില്‍: കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികള്‍ക്ക് അവാര്‍ഡ്ദാനവും പെരുന്നാള്‍ കിറ്റ് വിതരണവും സംഘടിപ്പിച്ചു. എളേറ്റില്‍ വട്ടോളിയില്‍ നടന്ന ചടങ്ങ് എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പെരുന്നാള്‍ കിറ്റുകളുടെ വിതരണോദ്ഘാടനം ഇബ്രാഹീം എളേറ്റില്‍, ഈസ്റ്റ് കിഴക്കോത്ത്-കച്ചേരിമുക്ക് യൂനിറ്റ് ഭാരവാഹികള്‍ക്കു കൈമാറി നിര്‍വഹിച്ചു.
എം.പി ഉസ്സയിന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പി.ടി നാസര്‍ മാസ്റ്റര്‍, വി. അബ്ദുല്‍ അസീസ്, മണ്ണങ്ങര അബ്ദുറഹ്മാന്‍, അബീഷ് മിഹ്‌റാന്‍, പി.ടി ഷാജിര്‍, മുജീബ് ആവിലോറ, എന്‍. ജാഫര്‍ താഴെച്ചാലില്‍, സുബൈര്‍ കച്ചേരിമുക്ക്, എം.കെ നാസര്‍ കൈവേലിക്കടവ്, അര്‍ഷദ് ഈസ്റ്റ്കിഴക്കോത്ത്, എ.കെ ഷമീര്‍ പറക്കുന്ന്, റാഷിദ് കാരക്കാട് സംസാരിച്ചു.
കൊടിയത്തൂര്‍: എസ്.വൈ.എസ് കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗത്ത് കൊടിയത്തൂരില്‍ റമദാന്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. പരിപാടി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. റിലീഫ് സെല്‍ ചെയര്‍മാന്‍ വൈത്തല അബൂബക്കര്‍ അധ്യക്ഷനായി. നടുക്കണ്ടി അബൂബക്കര്‍, ഗഫൂര്‍ ഫൈസി ചെറുവാടി, മുജീബ് പി.പി, അബ്ദുറഹ്മാന്‍ ലത്വീഫി, അമ്പലക്കണ്ടി ഷരീഫ്, സാദിഖ് ചെറുവാടി സംസാരിച്ചു.
കോഴിക്കോട്: പന്തീരാങ്കാവ് കൂടത്തുംപാറ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഹരിജന്‍ കോളനിയില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. കെ.ടി ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞി കളക്കണ്ടിപറമ്പ് അധ്യക്ഷനായി. പ്രബീഷ്, നാരായണന്‍ സംസാരിച്ചു.
കോഴിക്കോട്: ഈസ്റ്റ് കൊമ്മേരി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു. ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. വി.പി കുഞ്ഞിമരക്കാര്‍ അധ്യക്ഷനായി. എം.എ നാസര്‍, യു. സജീര്‍, പി. അസീസ്, റിസ്‌വാന്‍, ആസിഫ്, ശാഹുല്‍, കെ.ടി അബ്ദുല്ലക്കോയ, സി.പി സക്കീര്‍ സംസാരിച്ചു.
നരിക്കുനി: പാലോളിത്താഴം യൂനിറ്റ് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പി.പി അസ്‌ലം ബാഖവി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
എ.പി മുഹമ്മദ് ഹാജി, ടി.സി അബ്ദുല്‍ ഖാദര്‍, പി.ടി മൊയ്തീന്‍ കുട്ടി, പി.പി അബൂബക്ര്‍, ടി.കെ.എം നിസാര്‍, പി.പി ഇല്‍യാസ്, എം.കെ അബ്ദുസ്സലാം, കെ.പി അബ്ദുല്‍ മജീദ്, എം.എ ഷമ്മാസ് സംസാരിച്ചു.
കോഴിക്കോട്: ജനറല്‍ റിലീഫ് ഫോറം 10,321 കുടുംബങ്ങള്‍ക്കു പുതുവസ്ത്രവും കിറ്റും വിതരണം ചെയ്തു. ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ വിതരണോദ്ഘാടനം എ.ടി മുസ്തഫ നിര്‍വഹിച്ചു. അസീസ് എണ്ണപ്പാടം അധ്യക്ഷനായി.
ടി. അബ്ദുല്‍ ഗഫൂര്‍ ഒളവണ്ണ, പി.കെ ഹംസക്കോയ പുതിയങ്ങാടി, കെ.കെ ത്വല്‍ഹത്ത് മൂഴിക്കല്‍, എന്‍. മുജീബ് റഹ്മാന്‍ തിരുവണ്ണൂര്‍, എം.പി ആഷിഖ് ബാബു, കെ.പി അഷ്‌റഫ്, സമദ് മാങ്കാവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."