HOME
DETAILS

കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധന

  
backup
April 11 2020 | 03:04 AM

%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5

 

 

തിരുവനന്തപുരം: കൊവിഡ് -19നെ തുടര്‍ന്ന് മദ്യശാലകള്‍ പൂര്‍ണമായി അടച്ച് രണ്ടാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാപകമായി വ്യാജമദ്യം നിര്‍മാണം. സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്ത എക്‌സൈസ് കേസുളുടെ എണ്ണത്തിലും പിടികൂടിയ വ്യാജ ചാരായത്തിന്റെ അളവിലും വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
ലോക്ക് ഡൗണിനു ശേഷം 49734 ലിറ്റര്‍ വാഷും 342 ലിറ്റര്‍ ചാരായവും 400 ലിറ്ററിലധികം വ്യാജ വിദേശ മദ്യവും പിടികൂടിയിരുന്നു. ഇതില്‍ മുക്കാല്‍ ഭാഗവും കഴിഞ്ഞ ഒരാഴ്ചക്കിടെ പിടികൂടിയതാണ്. ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ എക്‌സൈസ് വകുപ്പ് കര്‍ശനമായ പരിശോധനകളും ആരംഭിച്ചിരുന്നു. ചെക്പാസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയെങ്കിലും കാര്യമായൊന്നും പിടികൂടാനായിട്ടില്ല. പൊതു ഗതാഗതം ഉള്‍പ്പടെ സ്തംഭിച്ച സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കളുടെ ഒഴുക്ക് പൂര്‍ണമായും നിലച്ചു. ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ പ്രാദേശികമായി വ്യാപകമായ വ്യാജമദ്യ മാഫിയകള്‍ തലപൊക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് എക്‌സൈസും പൊലിസും പരിശോധനകള്‍ ശക്തമാക്കിയതോടെയാണ് കൂടുതല്‍ കേസുകള്‍ പിടിക്കപ്പെടാന്‍ തുടങ്ങിയത്. 492 അബ്കാരി കേസുകളും 39 മയക്കുമരുന്ന് കേസുകളും ഇതിനിടെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അബ്കാരി കേസുകളില്‍ പ്രതിയായവരേയും മറ്റു ഗുരുതര കുറ്റകൃത്യങ്ങളില്‍ പിടികൂടുന്നവരേയും മാത്രമാണ് ഇപ്പോള്‍ ജയിലിലേക്ക് അയക്കുന്നത്. ഇതിനിടെ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി വ്യാപകമായി അരിഷ്ടം വില്‍പ്പന നടക്കുന്നുണ്ട്. ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ അരിഷ്ടത്തിന്റെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്.
എന്നാല്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴിയുളള അരിഷ്ടം വില്‍പ്പന തടയാന്‍ പൊലിസും എക്‌സൈസും കാര്യമായ നടപടികള്‍ സ്വീകരിക്കുന്നുമില്ല.മദ്യശാലകള്‍ പൂര്‍ണമായി അടച്ച സാഹചര്യത്തില്‍ ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രം പ്രകടിപ്പിക്കുന്നവരെ ചികിത്സിക്കുന്നതിന് ആരോഗ്യ വകുപ്പ് ഓരോ ജില്ലയിലും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രം കാരണമുള്ള ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും പിന്നീടതുണ്ടായില്ല. മാത്രമല്ല, മദ്യാസക്തിയുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള വിമുക്തി കേന്ദ്രങ്ങളിലേക്ക് വിളിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago