നോര്‍ക്ക വഴിയുള്ള ചികിത്സാ സഹായം വിതരണം ചെയ്യുന്നില്ല
കോഴിക്കോട്: പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചെത്തിയവരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സാന്ത്വന പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം വിതരണം ചെയ്യുന്നില്ലെന്ന് പരാതി.
പദ്ധതിപ്രകാരം ആറ് മാസം മുന്‍പ് സാമ്പത്തിക സഹായം അനുവദിച്ചവര്‍ക്കു പോലും ഇതുവരെ പണം വിതരണം ചെയ്തിട്ടില്ല. സഹായം അനുവദിച്ചവരില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബാങ്ക് അക്കൗണ്ട് നമ്പര്‍ ശേഖരിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
നോര്‍ക്ക റൂട്‌സ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ അവരും തയാറാവുന്നില്ല. മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ട് തിരിച്ചെത്തിയ നൂറുകണക്കിന് പ്രവാസികളാണ് സഹായ ധനത്തിന് വേണ്ടി ഓഫിസുകളില്‍ കയറിയിറങ്ങി വലയുന്നത്.
അര്‍ബുദം, ഹൃദയശസ്ത്രക്രിയ, വൃക്കരോഗം തുടങ്ങിയവ ബാധിച്ചവര്‍ക്ക് 50000 രൂപ വരെയും മരണാനന്തര സഹായമായി ഒരു ലക്ഷം രൂപയുമാണ് അനുവദിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."