HOME
DETAILS
MAL
യുഡിഎഫിന്റെ ഭാഗമായെന്ന് മാണി; 'തിരിച്ചുവരവ് മുന്നണിക്കു ഗുണംചെയ്യും'
backup
June 08 2018 | 06:06 AM
തിരുവനന്തപുരം: തന്റെ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമായെന്ന പ്രഖ്യാപനവുമായി കെ.എം മാണി. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫിലേക്കുള്ള തിരിച്ചുവരവ് മുന്നണിക്കും കര്‍ഷകര്‍ക്കും ഗുണകരമായിരിക്കുമെന്നും മാണി പറഞ്ഞു.
മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് തീരുമാനം.
രാജ്യസഭാ സ്ഥാനാര്‍ഥിയെ ഇന്നുതന്നെ തീരുമാനിക്കും. ചെങ്ങന്നൂരിലെ അടിയൊഴുക്കുകള്‍ എല്ലാവര്ക്കും അറിയാം. അതു കോണ്‍ഗ്രസുകാര്‍തന്നെ സമ്മതിച്ചതാണ്.
ഉപാധികളോടെയല്ല യുഡിഎഫ് മുന്നണിയില്‍ പ്രവേശിച്ചത്. രാജ്യസഭ സീറ്റ് കോണ്‍ഗ്രസ് അറിഞ്ഞ് തന്നതാണെന്നും മുന്നണി പ്രവേശനത്തിന് വഴിയൊരുക്കിയ ഉമ്മന്‍ ചാണ്ടിക്കും എം.എം. ഹസനും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിക്കും നന്ദി പറയുന്നുവെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."