നാലാമത്തെ വെള്ളിയില്‍ ഇരു ഹറമുകളും ജനനിബിഡം: ആത്മ നിര്‍വൃതിയോടെ പ്രാര്‍ഥനയില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍
മക്ക: ആത്മ നിര്‍വൃതിയോടെയും ഭക്തി നിര്‍ഭരമായും വിശ്വാസികള്‍ റമദാനിലെ നാലാമത്തെ വെള്ളിയാഴ്ച ഇരു ഹറമുകളിലും സംഗമിച്ചത് ജനലക്ഷങ്ങള്‍. ഒരു പക്ഷെ ഈ വര്‍ഷത്തെ റമദാനിലെ അവസാന വെള്ളിയാഴ്ചയായി മാറാന്‍ സാധ്യതയുള്ള നാലാമത്തെ വെള്ളിയില്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിലെക്കും മദീനയിലെ പ്രവാചക പള്ളിയിലേക്കും രാവിലെ മുതല്‍ക്കു തന്നെ വിശാസികളെ ഒഴുക്ക് തുടങ്ങിയി രുന്നു. ഇരു ഹറമുകളിലും അനുഭവപ്പെട്ട തിരക്ക് അനിയന്ത്രിതമായതായിരുന്നുവെങ്കിലും ഏതു തിരക്കിനെയും നിയന്ത്രിക്കാനും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യുന്നതിനും സുരക്ഷക്കുമായി ഇത്തവണ പതിവില്‍ കൂടുതല്‍ സുരക്ഷാ സേനയെയാണ് വിവിധയിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.
മക്കയിലെ കനത്ത ചൂടിനെ അവഗണിച്ചാണ് വിശ്വാസി സമൂഹം റമസാനിലെ പുണ്യങ്ങള്‍ നേടിയെടുക്കാന്‍ വിശുദ്ധ ഹറമില്‍ വന്നെത്തുന്നത്. മക്കയില്‍ വെള്ളിയാഴ്ച ഏറ്റവും കൂടിയ ചൂട് 43 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. മദീനയില്‍ അനുഭവപ്പെട്ടത് 45 ഡിഗ്രി സെല്‍ഷ്യസുമാര്‍ രേഖപ്പെടുത്തിയത്. ഉയര്‍ന്ന ചൂടും മറ്റും അവഗണിച്ചാണ് വിശ്വാസി സമൂഹം വെള്ളിയാഴ്ചയില്‍ ജുമുഅയില്‍ പങ്കു കൊണ്ടത്. തങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരുവാനും മറ്റും മനമുരുകി പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ട വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്തിലും മറ്റു പ്രാര്‍ഥനകളിലുമായി മുഴുകി. പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളുടെ ബാഹുല്യം മൂലം പള്ളികള്‍ കവിഞ്ഞൊഴുകി പുറത്തേക്കു വരെ നിരകള്‍ എത്തിയിരുന്നു.
മക്കയിലെ ഹറമില്‍ നടന്ന ഖുതുബ പ്രഭാഷണത്തി നിസ്‌കാരത്തിനും ഇരു ഹറം കാര്യ വകുപ്പ് തലവനും ഇമാമുമായ ശൈഖ് ഡോ: അബുറഹ്മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് അസുദൈസ് ഹംബലി, മദീനയിലെ പ്രവാചക പള്ളിയില്‍ ശൈഖ് ഡോ: അലി ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഹുതൈഫിയും ഖുതുബ പ്രസംഗത്തിന് നേതൃത്വം നല്‍കി. നേതൃത്വം നല്‍കി.
അതെസമയം, കേരളത്തില്‍ നിന്നടക്കം ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയ നിരവധി പേര്‍ കനത്ത ചൂടില്‍ പ്രയാസമനുഭാവിക്കുന്നുണ്ട്. മക്കയില്‍ വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അതിനെയെല്ലാം പ്രതിരോധിക്കാനുള്ള സംവിധാനങ്ങളാണ് ഹറമിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരികുന്നത്. എന്നിരുന്നാലും ഉംറക്കെത്തുന്ന വിശ്വാസികള്‍ സുബഹി പ്രാര്‍ഥനക്ക് ശേഷമോ രാത്രി കാലത്തോ ഉംറ നിവ്വഹിക്കാന്‍ ശ്രമിക്കണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഓര്‍മ്മ പ്പെടുതുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."