അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു
കുണ്ടറ(കൊല്ലം): മലയാളിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍. പെരിനാട് വെള്ളിമണ്‍ ചെറുമൂട് ശ്രീ ശിവന്മുക്കിന് സമീപം കവിതാ ഭവനത്തില്‍ കവിതയാണ് (28) കൊല്ലപ്പെട്ടത്. കവിതയുടെ ഭര്‍ത്താവ് ദീപക്കിനെ (32) പൊലിസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 9.30 ഓടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും സാരമായി പരുക്കേറ്റു. കവിതയുടെ മക്കളായ ലക്ഷ്മിയും കാശിനാഥും വീട്ടില്‍ ഉണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് അയല്‍ വാസികള്‍ എത്തുമ്പോള്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു കവിത.
നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് പൊലിസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയില്‍ ജോലിചെയ്യുന്നതിനിടെ പത്തുവര്‍ഷം മുന്‍പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് കവിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഫാക്ടറിയില്‍ ജോലി ഇല്ലാതായതോടെ കൂലിപ്പണിയും നിര്‍മാണ ജോലികളും ചെയ്തു വരികയായിരുന്നു ദീപക്ക്. ഇയാലെ കുണ്ടറ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."