HOME
DETAILS
MAL
വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി
backup
June 09 2018 | 06:06 AM
പാലക്കാട്: ദേശീയപാത ചിതലിയില്‍ നടത്തിയ വാഹന പരിശോധനയില്‍ പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ്സില്‍ നിന്നും 11,45,000 (പതിനൊന്ന് ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം) രൂപയുടെ കള്ളപ്പണംപിടികൂടി. വയനാട് സ്വദേശിയായ വി ബീഷ് എന്നയാളില്‍ നിന്നാണ് കള്ള പണം കണ്ടു പിടിച്ചത്.
പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ നടപടികള്‍ക്കായി കുഴല്‍മന്ദം പൊലിസിന് കൈമാറി. കുഴല്‍മന്ദം എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ജി. ഉദയകുമാര്‍, അസി: എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. രാമചന്ദ്രന് , പ്രിവന്റീവ് ഓഫീസര്‍മാരായ സി.എന്‍. മനോജ് കുമാര്‍, വൈ. സയിദ് മുഹമ്മദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എല്‍.രാജേഷ് , ആര്. വിനീത് , എ.സജീവ്, ഡ്രൈവര്‍ വി. രാധാകൃഷ്ണന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."