HOME
DETAILS
MAL
സ്വദേശാഭിമാനിയുടെ ജന്മവീട്ടിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കി
backup
July 04 2016 | 06:07 AM
നെയ്യാറ്റിന്‍കര: അതിയന്നൂരിലെ സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ ജന്മഗൃഹത്തിലേയ്ക്കുളള റോഡ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സഞ്ചാര യോഗ്യമാക്കി. ഇന്നലെ രാവിലെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ റോഡിന്റെ പുന:രുദ്ധാരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ എക്‌സിക്യൂട്ടീവ് അംഗം കെ.എസ്.സുനില്‍കുമാര്‍ , അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.കോമളം , വൈസ് പ്രസിഡന്റ് അശേക്കുമാര്‍ , ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി ആര്‍.എസ്.ബാലമുരളി , സി.ഒ.സനല്‍ , രാജേഷ് കൊന്നമൂട് റാം ജി ദേവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഈ റോഡ് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന് അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.കോമളം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."