കാട്ടാക്കട നിന്ന് തലസ്ഥാന നഗരത്തിലെത്താന്‍ മണിക്കൂറുകളുടെ കുരുക്ക്
മലയിന്‍കീഴ്: മണിക്കൂറുകള്‍ നീണ്ടണ്ട ഗതാഗതകുരുക്ക് നഗരത്തിലേക്കുള്ള യാത്ര ദുരിതത്തിലാക്കുന്നു. കാട്ടാക്കട, പേയാട് ഭാഗത്ത് നിന്നു തലസ്ഥാനത്തേക്കുള്ള റോഡിലെ കുരുക്കാണ് യാത്രക്കാരെ വലയ്ക്കുന്നത്. പേയാട്, പള്ളിമുക്ക്, ചന്ത നട തുടങ്ങി കുണ്ടമണ്‍കടവ് വരെ ഗതാഗതക്കുരുക്ക് നീളും. വലിയവിള, തിരുമല, പൂജപ്പുരയിലും കുരുക്കോട് കുരുക്കാണ്. പേയാട് ജങ്ഷനില്‍ എത്തിയാല്‍ പിന്നെ പറയുകയും വേണ്ട. ഇവിടെ വിളപ്പില്‍ ശാലയില്‍ നിന്നുള്ള വാഹനങ്ങള്‍ കൂടി എത്തുന്നതോടെ യാത്രക്കാര്‍ നട്ടം തിരിയും. ഒച്ചിഴയും വേഗത്തിലാകും പിന്നെ യാത്ര. കേവലം 20 മിനിറ്റ് കൊണ്ടണ്ട് തലസ്ഥാനത്ത് എത്തേണ്ടണ്ടതിനു പകരം കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും വേണ്ടി വരും.
പ്രശ്നം പരിഹരിക്കാന്‍ ട്രാഫിക് സംവിധാനങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ മതിയാകുമെന്ന് യാത്രക്കാര്‍ പറയുന്നു. വിളപ്പില്‍ശാലയില്‍ നിന്നും വരാനും പോകാനുമുള്ള വാഹനങ്ങള്‍ക്ക് കാട്ടാക്കട റോഡില്‍ സ്റ്റോപ്പ് അനുവദിക്കാതിരുന്നാല്‍ ഇവിടെ കുരുക്കുണ്ടാവില്ല. പകരം വലിയവിളയിലേക്ക് തിരിയുന്ന ഭാഗത്ത് സ്റ്റോപ്പ് അനുവദിക്കാം. കുണ്ടമണ്‍കടവ് ക്ഷേത്രത്തിന്റെ ഇരു വശത്തുമാണ് സ്റ്റോപ്പ്. ഇരു ഭാഗത്തും ബസ് നിറുത്തിയാല്‍ കുരുക്ക് പാലം മുതല്‍ നീളും. റോഡിലെ അനധിക്യത പാര്‍ക്കിംഗാണ് ഒരു പ്രധാന പ്രശ്നം. റോഡിന്റെ വക്കിലാണ് കാറുകളും ബൈക്കുകളും പാര്‍ക്ക് ചെയ്യുന്നത്. റോഡിന്റെ വീതികുറവും ഒരു കാരണമായി ചൂണ്ടണ്ടികാട്ടപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."