ലോക്ഡൗണിനിടയില്‍ 'പെസഹ' ആചരിക്കാന്‍ ഇവാന്‍കയുടെ യാത്ര; ന്യായീകരണവുമായി വൈറ്റ്ഹൗസ്; വിവാദം
വാഷിങ്ടണ്‍: അമേരിക്കയില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്കിടയിലും ലോക്ഡൗണ്‍ ലംഘിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയും മരുമകനും. ജൂത വിശ്വാസപ്രകാരമുള്ള പെസഹ ആചരിക്കുന്നതിനായാണ് ഇരുവരും ലോക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തത്. ഇക്കാര്യം വൈറ്റ്ഹൗസ് സ്ഥിരീകരിക്കുകയും ചെയ്തു.
വാഷിങ്ടണിലെ തങ്ങളുടെ വസതിയില്‍ നിന്ന് ട്രംപ് കുടുംബത്തിന്റെ ബെഡ്മിന്‍സ്റ്ററിലുള്ള ഗോള്‍ഫ് റിസോര്‍ട്ടിലേക്കാണ് ഇരുവരും യാത്രചെയ്തത്.
' അവരുടെ യാത്ര വാണീജ്യപരമായിരുന്നില്ല. അവര്‍ കുടുംബത്തോടൊപ്പം സ്വകാര്യമായി ഒരു അവധിക്കാലം ചെലവഴിക്കാന്‍ തീരുമാനിച്ചതാണ്. ഈ യാത്രയെ വീട്ടില്‍ നിന്നും ഓഫിസിലേക്കുള്ള യാത്രയായി കണ്ടാല്‍ മതി'- വൈറ്റ് ഹൗസ് വിശദീകരിച്ചു.
നിലവില്‍ അമേരിക്കയിലെ ലോക്ഡൗണ്‍ അനുസരിച്ച് ആളുകള്‍ യാത്രകള്‍. ഷോപ്പിങ്, സാമൂഹിക സന്ദര്‍ശനങ്ങള്‍ എന്നിവ ഒഴിവാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ട്രംപിന്റെ ഉപദേശകയായിട്ടാണ് ഇവാന്‍കയെ നിയമിച്ചിരികുന്നത്. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കൂടി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഇവാന്‍ക നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇവാന്‍ക തന്നെ ലോക്ഡൗണ്‍ ലംഘിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."