HOME
DETAILS

മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിലേറെ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം

  
backup
April 19 2020 | 02:04 AM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7


മുംബൈ: ലോക്ക്ഡൗണില്‍ കുടുങ്ങിയ ഒരു ലക്ഷത്തിലേറെ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. മഹാരാഷ്ട്ര റവന്യൂ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് മഹാരാഷ്ട്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടെയാണ് വ്യക്തമാക്കിയത്.പഞ്ചസാര ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നാടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്. ഇവരുടെ യാത്ര, ഭക്ഷണം തുടങ്ങി എല്ലാ ചെലവുകളും ഫാക്ടറി ഉടമകള്‍ വഹിക്കണം.
ധനഞ്ജയ് മുണ്ടെയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം 38 കരിമ്പ് ഫാക്ടറികളുടെ സമീപം ഒരുക്കിയ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ 1.31 ലക്ഷത്തിലേറെ അതിഥി തൊഴിലാളികളാണ് കഴിയുന്നത്. നിരവധി ആളുകള്‍ മറ്റിടങ്ങളിലും കുടുങ്ങിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.നാടുകളില്‍ തിരിച്ചെത്തിയാല്‍ വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നും മുണ്ടെ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചു പോകാന്‍ അനുമതി നല്‍കിയ വിവരം പങ്കുവെച്ചുള്ള ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വീട്ടിലേക്ക് മടങ്ങുക. നിങ്ങളുടെ ആരോഗ്യത്തെയെന്നപോലെ ഗ്രാമത്തിലുള്ളവരെയും ശ്രദ്ധിക്കുക' അദ്ദേഹം ട്വീറ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago