HOME
DETAILS

കൃഷിവകുപ്പിന്റെ ഇടപെടല്‍;  നേന്ത്രക്കായക്ക് ആറ് രൂപ വര്‍ധിച്ചു

  
backup
April 20 2020 | 07:04 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%b2%e0%b5%8d
 
 
 
കല്‍പ്പറ്റ: വ്യാപാരികള്‍ വാഴക്കുല എടുക്കാതായതോടെ കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷിവകുപ്പിന്റെ ഇടപെടല്‍. ഇതോടെ വിപണിയില്‍ ഒറ്റ ദിവസം കൊണ്ട് നേന്ത്രക്കായക്ക് വര്‍ധിച്ചത് ആറ് രൂപയോളം. 20ല്‍ നിന്നിരുന്ന നേന്ത്രക്കായ വില ഒറ്റയടിക്കാണ് ആറ് രൂപ വര്‍ധിച്ച് 26ലെത്തിയത്. ഒരാഴ്ച മുന്‍പ് വരെ വയനാട്ടില്‍ 13 രൂപയായിരുന്നു ഒരു കിലോ നേന്ത്രക്കായയുടെ വില. 
കൃഷിവകുപ്പ് ഹോര്‍ട്ടികോര്‍പ്പ് വഴി 19 രൂപക്ക് നേരിട്ട് വാഴക്കുല സംഭരിച്ചു തുടങ്ങിയതോടെ വ്യാപാരികളും ഉണര്‍ന്ന് തുടങ്ങി. ഇവര്‍ 20 രൂപക്ക് വാഴക്കുലയെടുക്കാന്‍ തുടങ്ങി. ഇത് ഒരാഴ്ചയോളം തുടര്‍ന്നപ്പോള്‍ വീണ്ടും കൃഷിവകുപ്പ് ഇടപെട്ടു. കര്‍ഷകരെ സംഘടിപ്പിച്ച് വാഴക്കുല മൊത്തമായി വില്‍ക്കുന്നതിന് പൊതുവിപണിയിലെ കച്ചവടക്കാരുമായി ഉദ്യോഗസ്ഥര്‍ വിലപേശി. ഇതോടെ ഇന്നലെ വീണ്ടും കൃഷിവകുപ്പ് വില വര്‍ധിപ്പിച്ചു. 
ഇന്നലെ 23 രൂപക്കാണ് കര്‍ഷകരില്‍ നിന്ന് വാഴക്കുല എടുക്കാന്‍ വകുപ്പ് തീരുമാനിച്ചത്. തുടര്‍ന്ന് പഞ്ചായത്തുകളിലെ ഇക്കോഷോപ്പ് മുഖേന വാഴക്കുല സംഭരിക്കാനും തീരുമാനിച്ചു. ഇതറിഞ്ഞ മറ്റു കച്ചവടക്കാര്‍ വീണ്ടും വിലകൂട്ടി. 
പിന്നാലെ കൃഷി വകുപ്പും വിലകൂട്ടി 26ലെത്തിച്ചു. ഇത്തരത്തില്‍ ഇന്നലെ 30 ടണ്‍ വാഴക്കുലയാണ് ഒരു പ്രദേശത്ത് നിന്ന് മാത്രം കൃഷി വകുപ്പ് മുഖേന വിപണനം നടത്തിയത്. പൊതുവിപണിയില്‍ വില കൂടുന്നത് വരെ സംഭരണം തുടരുമെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്. വരുംദിവസങ്ങളില്‍ കൃഷി ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ച് മൊത്തക്കച്ചവടം നടത്തി വിലപേശാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. വയനാട് ജില്ലയില്‍ 8,700 ഹെക്ടര്‍ സ്ഥലത്താണ് ഈ സീസണില്‍ നേന്ത്രവാഴ കൃഷിയുള്ളത്. ഒരു ഹെക്ടറില്‍ 2,500 വാഴ പ്രകാരം കര്‍ഷകര്‍ കൃഷി ചെയ്യുന്നുണ്ട്. 
വയനാട്ടില്‍ രണ്ട് ലക്ഷം ടണ്ണിന് മുകളിലായിരിക്കും ഈ വര്‍ഷത്തെ വാഴക്കുല ഉല്‍പാദനം. വയനാട് ജില്ലയില്‍ വാഴക്കുലയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ യൂനിറ്റുകള്‍ ഇല്ലാത്തതിനാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വരെ വയനാട്ടില്‍ നിന്ന് സാധാരണ വാഴക്കുല കയറ്റിക്കൊണ്ടു പോകുന്നുണ്ട്. ഇത്തവണ ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഴക്കുല പുറത്തേക്ക് കൊണ്ടുപോകാന്‍ ആകാത്തതാണ് വില കുറയാന്‍ കാരണമായത്. ഇതിനെ തുടര്‍ന്നാണ് കൃഷിവകുപ്പ് വിപണിയില്‍ ഇടപെട്ടത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago