കണ്ണൂരില്‍ സമ്പൂര്‍ണ അടച്ചിടല്‍
കണ്ണൂര്‍: കൊവിഡ് രോഗ ബാധിതരുടെ എണ്ണം കൂടുന്നതോടെ കണ്ണൂര്‍ ജില്ല പൂര്‍ണമായും അടച്ചു. ഇന്നലെ മുതലാണ് പൊലിസിന്റെ കടുത്ത നിയന്ത്രണം.
ഒരു പ്രദേശത്ത് ഒന്നിലധികം പലചരക്ക് കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കുന്നത് പൊലിസ് വിലക്കി. പകരം ഒന്നിടവിട്ട ദിവസങ്ങളില്‍ മാറിമാറി തുറക്കാനാണു നിര്‍ദേശം. ജില്ലാ അതിര്‍ത്തികളിലെ കര്‍ശന നിയന്ത്രണങ്ങള്‍ക്കു പുറമെ ചെറിയ ഇടവഴികള്‍ വരെ പൊലിസ് അടച്ചു.
ഗ്രാമീണ റോഡുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഓരോ പൊലിസ് സ്റ്റേഷന് പരിധികളിലും പൊലിസ് ഒരുക്കിയ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനയുണ്ട്.
അവശ്യ സര്‍വിസ് വാഹനങ്ങളെ മാത്രമേ കടത്തിവിടുന്നുള്ളൂ. അനാവശ്യമായി പുറത്തിങ്ങുന്നവരെ കണ്ണൂര്‍ താണയിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ 14 ദിവസത്തേക്കു നിരീക്ഷണത്തിലാക്കി തുടങ്ങി. ഇന്നലെ ഐ.ജി അശോക് യാദവ് നേരിട്ട് റോഡുകളില്‍ വാഹനപരിശോധനയ്ക്കിറങ്ങി.
ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മൂന്നു മേഖലകളില്‍ മൂന്നു എസ്.പിമാര്‍ക്കു ചുമതല നല്‍കിയിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്രയ്ക്കു കണ്ണൂരിന്റെയും മാങ്ങാട്ടുപറമ്പ് കെ.എ.പി കമാന്‍ഡന്റ് ഡോ. നവനീത് ശര്‍മയ്ക്കു തളിപ്പറമ്പ് സബ് ഡിവിഷന്റെയും എസ്.പി അരവിന്ദ് ശ്രീധറിന് ഇരിട്ടി, തലശ്ശേരി മേഖലകളുടെയും ചുമതലയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."