അതിജയിക്കാം മനക്കരുത്തിലൂടെ; റിയാദ് കെ എം സി സി ഓൺലൈൻ കൗൺസിലിംഗ്
റിയാദ് : റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റിയുടെ കോവിഡ് കാല പ്രവർത്തങ്ങളുടെ ഭാഗമായിട്ടുള്ള ഓൺലൈൻ കൗൺസിലിംഗ് ക്ലാസുകൾ തുടരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുമായുള്ള ഓൺലൈൻ സംവാദങ്ങൾക്ക് ശേഷം, റിയാദിലെ പ്രവാസികൾക്കായി 'അതിജയിക്കാം മനക്കരുത്തിലൂടെ ' എന്ന ശീർഷകത്തിൽ പ്രമുഖ ട്രെയിനർ ഡോ. പോളിന്റെ കൗൺസിലിംഗ് ക്ലാസ് സൂം മീറ്റിങ് ക്ലൗഡ് ആപ്പ് വഴി സംഘടിപ്പിച്ചു.
കോവിഡ് കാലത്തെ ഭീതിയിൽ നിന്നും പ്രവാസി സമൂഹത്തെ മാറ്റി ആത്മവിശ്വാസവും ഊർജസ്വലതയും ഉള്ള ആളുകളാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്ലാസ്സിൽ, മനസ്സിന്റെ രസതന്ത്രത്തെക്കുറിച്ചും, കോവിഡ് കാലത്ത് മാനസിക ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ചും, ജീവിതത്തിൽ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും ഡോ. പോൾ വിശദമായി സംസാരിച്ചു. മനസ്സും ശരീരവും എപ്പോഴും പോസിറ്റീവായി
നിലനിർത്തുകയും ശുഭ കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത നിറക്കുകയും നെഗറ്റീവ് വാർത്തകളിൽ നിന്ന് അകന്നു നിൽക്കാനും അദ്ദേഹം ഉപദേശിച്ചു, തുടർന്ന് ആളുകളുടെ സംശയങ്ങൾക്കും മറുപടി നൽകി. സുഹൈൽ കൊടുവള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ, ജലീൽ തിരൂർ, സിദ്ദീഖ് തുവ്വൂർ,മുജീബ് ഉപ്പട, ഷാഹിദ് മാസ്റ്റർ, സഫീർ തിരൂർ എന്നിവർ നേതൃത്വം നൽകി . ഷഫീഖ് കൂടാളി സ്വാഗതവും ശാഹുൽ ചെറൂപ്പ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."