HOME
DETAILS

ഖുര്‍ആനുമായുള്ള സമാഗമം

  
backup
April 25 2020 | 08:04 AM

encounter-with-the-quran-introduction-2020

 

ഡോ. താരിഖ് റമദാന്‍
തയ്യാറാക്കിയത്-ആശിഖ് പെരിങ്ങാവ്

വ്രതാനുഷ്ഠിയുടെ പുണ്യ റമളാന്‍ മാസത്തിലേക്ക് നാം കാലെടുത്തുവെച്ചിരിക്കുകയാണ്. ദിവസങ്ങളും ആഴ്ചകളുമായി ലോക്ഡൗണില്‍ കഴിയുന്ന നാം മനുഷ്യര്‍ ആദ്യമേ നമ്മുടെ ജീവിതാര്‍ഥം തേടി ആത്മ പ്രയാണം തുടങ്ങിയിരിക്കുകയാണ്. കാരണം അതിവേഗമായിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്. മനുഷ്യരിപ്പോള്‍ സ്വയം പഴിച്ച്, സ്വന്തം ആത്മാവിലേക്ക് മടങ്ങി, സ്വന്തം ജീവിതാര്‍ഥം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും റമളാന്‍ മാസം ആഗതമാവുന്നതോടെ മനുഷ്യന്‍ പുതുതായി തന്റെ ആത്മീയ പ്രയാണങ്ങള്‍ക്ക് തുടക്കമിടുന്ന മാസമാണ്. ഈ ആത്മീയ പ്രയാണത്തിന് നാം ചെയ്യേണ്ടത് നാം നമ്മിലേക്ക് തന്നെ തിരികെ വരണം. അടിമയും അല്ലാഹുവും തമ്മിലുള്ള സവിശേഷമായ ബന്ധങ്ങള്‍ നാം നിത്യ ജീവിതത്തില്‍ പുനരാലോചിക്കണം. ഈ ബന്ധത്തിന്റെ മുഖ്യമായ മാനം വിശുദ്ധ ഖുര്‍ആനാണ്. കാരണം റമളാന്‍ മാസം ഖുര്‍ആനിന്റെ മാസം കൂടിയാണ്. ഈ പുണ്യ രാവുകളിലൊന്നിലാണ് ഖുര്‍ആന്‍ അവതീര്‍ണമാകുന്നത്. അതുകൊണ്ട് സുപ്രധാനമായ കാര്യം നാം ഖുര്‍ആനെ കണ്ടെത്തണം. അത് പുനര്‍വായനക്ക് വിധേയമാക്കണം. നമ്മുടെ ജീവിതാര്‍ഥം തിരിച്ചറിയാന്‍ അതിന്റെ അര്‍ഥ തലങ്ങളിലേക്ക് നാം ആഴത്തിലിറങ്ങണം. ഖുര്‍ആന്‍ പുനര്‍വായനക്ക് വിധേയമാക്കുന്നതിനുമുമ്പ്, റമളാനിലെ ആത്മീയ യാത്രക്ക് ആരംഭം കുറിക്കുന്നതിനുമുമ്പ് അല്ലാഹുവില്‍ നിന്നുള്ള ദിവ്യവെളിപാടുകള്‍ക്ക് നമ്മുടെ ജീവിതത്തിലുള്ള അര്‍ഥം നാം മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യകുലമെന്ന നിലക്കും വ്യക്തിയെന്ന നിലക്കും ഖുര്‍ആന്‍ നമ്മെ സംഭോധനം ചെയ്യുന്നുണ്ട്.

ഒന്നാമത്തെ കാര്യം അല്ലാഹുവിന്റെ ദിവ്യവെളിപാടുകളാണ്. കാരണം ഖുര്‍ആന്‍ തന്നെ അല്ലാഹുവില്‍ നിന്നും മുഹമ്മദ് നബിക്ക് ലഭിച്ച വെളിപാടുകളാണ്. അല്ലാഹു ഒരു പാട് സന്ദേശങ്ങള്‍ മനുഷ്യകുലത്തിന് കൈമാറുന്നുണ്ട്. അതില്‍ അവസാനത്തെ സന്ദേശമാണ് ഖുര്‍ആന്‍. ഖുര്‍ആനിലൂടെ അല്ലാഹു മനുഷ്യകുലത്തെ തിരിച്ചുവിളിക്കുകയാണ്. അത് അല്ലാഹുവില്‍ നിന്നും മനുഷ്യകുലത്തിനുള്ള ഓര്‍മ പുസ്തകമാണ്. 'നാം തന്നെയാണ് ആ ഓര്‍മ പുസ്തകം ഇറക്കിയത് നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണെന്ന് (15.9) ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്. അല്ലാഹുവില്‍ നിന്നുള്ള വെളിപാടുകളാണ് ഈ ഓര്‍മപുസ്തകത്തില്‍ നമുക്ക് കാണാന്‍ കഴിയുക. നമുക്ക് ഈ ഓര്‍മപുസ്തകങ്ങളിലൂടെ വീണ്ടും ഇറങ്ങി ചെല്ലേണ്ടതുണ്ട്. കാരണം നാം മനുഷ്യരാണ്. മറവിയുള്ളവരാണ്. നാം വഴി തെറ്റി പോകുന്ന ആട്ടിന്‍ കൂട്ടങ്ങളാണ്. നമുക്ക് നമ്മുടെ ജീവിതാര്‍ഥം നഷ്ടപ്പെട്ടു പോകുന്നുണ്ട്. നമ്മുടെ ജീവിതത്തിന്റെ ആത്മ സത്തയില്‍ നിന്ന് നാം ദൂരം പോകുന്നുണ്ട്. അതുകൊണ്ട് ഈ ഓര്‍മപുസ്തകവും അതിലെ വെളിപാടുകളും മനുഷ്യകുലത്തെ തിരിച്ചുവിളിക്കുന്നുണ്ട്. വഴിതെറ്റിപോയ ആട്ടിന്‍ പറ്റങ്ങളെ നേര്‍വഴിക്ക് തെളിക്കുന്നുണ്ട്. നമ്മുടെ ജീവിതാര്‍ഥങ്ങളിലേക്ക് തിരികെ വിളിക്കുന്നുണ്ട്. ഇതാണ് നാം ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കേണ്ട ഒന്നാമത്തെ പാഠം.

രണ്ടാമത്തെ കാര്യം, ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല എന്ന് നാം മനസ്സിലാക്കണം. അത് മനുഷ്യകുലത്തിന് വെളിച്ചമായി വര്‍ത്തിക്കുന്നതാണ്. സത്യത്തിനുമേല്‍ ലോകത്തിനുമേല്‍ നമുക്ക് വെളിച്ചം കാണിക്കുന്നതാണ്. അത് ശാസ്ത്ര ഗ്രന്ഥമോ അതിലുള്‍കൊള്ളുന്നത് ശാസ്ത്ര സത്യങ്ങളോയല്ല. അത് നമുക്കറിയുന്ന വാസ്തവമാണ്. കാരണം ഇന്നത്തെ ശാസ്ത്ര സത്യം നാളത്തെ ശാസ്ത്ര അബദ്ധമാണ്. അത് ജ്ഞാന കൈമാറ്റങ്ങളുടെ ക്രമികമായ വികാസങ്ങളാണ്. അതുകൊണ്ട് ഇന്നു കാണുന്ന ശാസ്ത്ര സത്യങ്ങള്‍ അത് ആദ്യമേ ഖുര്‍ആനിലുള്ളതാണെന്ന് പറയല്‍ നാം തീര്‍ച്ചയായും ഒഴിവാക്കണം. ശാസ്ത്ര സംബന്ധിയായ എല്ലാം ഖുര്‍ആനിലുണ്ടെന്നല്ല മറിച്ച്, ശാസ്ത്ര വിരുദ്ധമായതൊന്നും ഖുര്‍ആനിലില്ലെന്നാണ് നാം മനസ്സിലാക്കേണ്ടത്. കാരണം ഖുര്‍ആനിന്ന് മനുഷ്യകാലത്തോട് സവിശേഷമായ വൈകാരിക സ്നേഹമുണ്ട്. സത്യത്തിലേക്കുള്ള വെളിച്ചം വീശുകയും സത്യത്തോട് അണമുറിയാത്ത ബന്ധം നിലനിര്‍ത്തി തരുകയും ചെയ്യുന്നുണ്ട്. ശാസ്ത്ര സത്യങ്ങളല്ല അത് സാധ്യമാക്കി തരുന്നത്. എന്നാല്‍ നാം മനസ്സിലാക്കേണ്ടത്, കഴിഞ്ഞുപോയ കാലത്തെ ശാസ്ത്ര സത്യങ്ങളൊക്കെ ഖുര്‍ആനിലെ സത്യങ്ങളെ വാസ്തവീകരിക്കുന്നുണ്ട്. അതുകൊണ്ട് ഖുര്‍ആനില്‍ ശാസ്ത്ര വിരുദ്ധമായതൊന്നുമില്ല. പക്ഷെ മുഴുവന്‍ ശാസ്ത്ര കണ്ടുപിടുത്തങ്ങളും ഖുര്‍ആനിലുണ്ടെന്നു പറയരുത്. ഇതൊരു സുപ്രധാനമായ കാര്യമാണ്. ഇങ്ങനെയായിരിക്കണം ചരിത്ര സത്യങ്ങളോടുള്ള നമ്മുടെ വ്യവഹാരം.

മൂന്നാമത്തെ കാര്യം, ഖുര്‍ആന്‍ അല്ലാഹുവിന്റെ വാക്കുകളാണ്. ആ വാക്കുകളിലൂടെ അല്ലാഹു നമ്മോട് സംസാരിക്കുകയാണ്. മനുഷ്യകുലമെന്ന നിലക്കും വ്യക്തികതമായും ആ വാക്കുകള്‍ നമ്മോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെവരുമ്പോള്‍ നമ്മുടെ ഹൃദയവും അല്ലാഹുവും തമ്മിലുള്ള സവിശേഷമായ ബന്ധവും വിനിമയവും സംവാദവുമാണ് ഈ വാക്കുകളിലുള്ളത്. ആ വാക്കുകള്‍ നമ്മോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയും നമ്മെ തിരികെ വിളിച്ചുകൊണ്ടിരിക്കുകയുമാണ്. ആ വാക്കുകള്‍ അല്ലാഹുവിന്റെതാണ്. ആ വാക്കുകള്‍ക്ക് മാറ്റം സംഭവിക്കുന്നില്ല. നമ്മുടെ വായനകള്‍ക്കാണ് മാറ്റം സംഭവിക്കുന്നത്. നാം ഖുര്‍ആന്‍ എങ്ങനെ വായിക്കുന്നു, എപ്പോള്‍ വായിക്കുന്നു എന്നതിനനുസരിച്ച് നമുക്ക് മാറ്റം സംഭവിക്കുന്നു. നാം ഗ്രഹിക്കുന്നതില്‍ മാറ്റം സംഭവിക്കുന്നു. നമ്മുടെ ഓരോ വായനകളിലും പുതിയ പുതിയ വെളിച്ചങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ വന്നെത്തുന്നു. അഥവാ ഖുര്‍ആനിന്ന് ഒരു മാറ്റവും സംഭവിക്കുന്നില്ലെങ്കിലും നമ്മുടെ വായനകളിലും അര്‍ഥ തലങ്ങളിലും നിരന്തരം മാറ്റം സംഭവിക്കുന്നു. ഒരൊറ്റ ഗ്രന്ഥവും ഒരുപാട് അര്‍ഥാശയങ്ങളും.

നമ്മുടെ ആത്മീയ പ്രയാണത്തില്‍ വളരെ സുപ്രധാനമായ കാര്യമാണിത്. കര്‍മശാസ്ത്രത്തിലിത് നമുക്ക് വ്യക്തമായി ദര്‍ശിക്കാന്‍ സാധിക്കും. കാലാവസ്ഥക്കനുസൃതമായി, സംസ്‌കാരത്തിനനുസൃതമായി, സാഹചര്യത്തിനനുസൃതമായി ചരിത്രപരമായ സ്ഥിതിവിശേഷാനുസൃതമായി ഖുര്‍ആനിന്റെ വാക്കുകള്‍ക്ക് ധാരാളം അര്‍ഥങ്ങള്‍ കൈവരുന്നുണ്ട്. ഖുര്‍ആനുമായുള്ള നമ്മുടെ ബന്ധത്തില്‍ സുപ്രധാനമായവയാണ് ഈ മൂന്ന് കാര്യങ്ങള്‍. മനുഷ്യകുലത്തെ തട്ടിയുണര്‍ത്തുന്ന ശാസ്ത്രീയ വിരുദ്ധമല്ലാത്ത സവിശേഷമായ വെളിച്ചമാണത്. മനുഷ്യ ഹൃദയവും അല്ലാഹും തമ്മിലുള്ള ചലനാത്മകമായ ജീവോന്മുഖമായ സംവാദത്തിന് ഖുര്‍ആന്‍ നമ്മെ സഹായിക്കുന്നുണ്ട്.

ഈ റമളാനില്‍ ഞാനുദ്ദേശിക്കുന്നത് ഖുര്‍ആന്‍ തുറന്നുവെച്ച് അതിലെ ചരിത്ര പാഠങ്ങളെ പൊറുക്കിയെടുക്കാനാണ്. നാം ഖുര്‍ആന്‍ തുടക്കം മുതല്‍ വായിച്ചു തുടങ്ങുകയാണെങ്കില്‍ ദൈവം, മനുഷ്യന്‍, ലോകം, ബ്രഹ്മാണ്ഡം, സമയം, സ്പെയ്സ് തുടങ്ങി ദിവ്യമായ ചരിത്രങ്ങളും മനുഷ്യകുല ചരിത്രവും നമുക്ക് ദര്‍ശിക്കാനാവും. നാമിവിടെ ചെയ്യുന്നത്, ഒരു ആയത്തില്‍ നിന്ന് അടുത്ത ആയത്തിലേക്ക് സൃഷ്ടിക്കുമുമ്പ് സംഭവിച്ചതെന്ത്, അല്ലാഹുവും മാലാഖമാരുമുള്ള സംവാദങ്ങള്‍, അവരുടെ ഭാഷ, ആദ്യ മനുഷ്യരായ ആദം നബിക്കും ഹവ്വാ ബീവിക്കും സംഭവിച്ചതെന്ത്, പ്രവാചകന്മാരിലേക്കെത്തുമ്പോള്‍ ഇബ്രാഹിം നബി, നൂഹ് നബി തുടങ്ങി ചരിത്രങ്ങളിലൂടെയാണ് നാം കടന്നുപോകാന്‍ ഉദ്ദേശിക്കുന്നത്. ചരിത്രം നമ്മെക്കുറിച്ചു നമ്മോടെന്തു പറയുന്നുവെന്നുവെന്നും ഖുര്‍ആന്‍ ഈ ചരിത്ര പാഠങ്ങളെക്കുറിച്ച് നമ്മോടെന്തു പറയുന്നുവെന്നും മനസ്സിലാക്കാന്‍ സാധിക്കും. ഈ ചരിത്ര പ്രയാണത്തിലൂടെ നമ്മുടെ ജീവതവും ജീവിതയാത്രയും എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കും. ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കേണ്ട അര്‍ഥങ്ങളുണ്ട്. അത് ഖുര്‍ആന്‍ പറയുന്നത് ശാസ്ത്ര ഭാഷയിലല്ല മറിച്ച് ആത്മീയ ഭാഷയിലാണ്. ഖുര്‍ആനില്‍ നിന്നും അത് വായിച്ചെടുത്ത് സ്വയം അര്‍ഥാശയങ്ങള്‍ മനസ്സിലാക്കി സ്വന്തം ജീവിതത്തിന് നാം അര്‍ഥം കണ്ടെത്തണം.

https://www.youtube.com/watch?v=bflbyeY1BcE&feature=youtu.be

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago