മാലിന്യപ്ലാന്റ് പ്രശ്‌നം; നാവിക അക്കാദമി മറുപടി പറയണം: പി.ടി തോമസ്
പയ്യന്നൂര്‍: ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് അശാസ്ത്രീയമായ മാലിന്യപ്ലാന്റ് സ്ഥാപിച്ചതി ന് നാവിക അക്കാദമി അധികൃതര്‍ രാമന്തളിയിലെ ജനങ്ങളോട് മറുപടി പറയണമെന്ന് പി.ടി തോമസ് എം.എല്‍.എ. രാമന്തളിയില്‍ നാവിക അക്കാദമി മാലിന്യ പ്ലാസ്റ്റിനെതിരായി സമരം ചെയ്യുന്ന ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി മത രാഷ്ട്രീയത്തിനപ്പുറം മൗലിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടിയുള്ള ഈ സമരം ഒരു ജനതയുടെ ഐക്യത്തിന്റെ പ്രതിധ്വനിയാണ്. ഒരു തലമുറയ്ക്ക് മാത്രമല്ല വരും തലമുറകളെ കൂടി ബാധിക്കുന്ന പ്രശ്‌നമാണ്. അതുകൊണ്ട് ഭര്‍ണകര്‍ത്താക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പി.ടി തോമസ് പറഞ്ഞു. ആര്‍. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി.
ജന ആരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം 36ാംദിനത്തിലേക്ക് കടന്നു. കെ.എം അനില്‍കുമാറിന്റെ നിരാഹാര സമരം ആറാം ദിവസം പൂര്‍ത്തിയായി. സി.എം.പി സംസ്ഥാന അസി. സെക്രട്ടറി സി.എ അജീര്‍, പെന്‍ഷനേഴ്‌സ് യൂനിയന്‍ നേതാക്കളായ വിജയന്‍ നായര്‍, കെ കരുണാകരന്‍, ഭാസ്‌കരന്‍ വെളളൂര്‍, നിശാന്ത് കൊളപ്രം എന്നിവര്‍ പിന്‍തുണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."