HOME
DETAILS
MAL
സംസ്ഥാനത്ത് കറന്‍സി ക്ഷാമമെന്ന് തോമസ് ഐസക്
backup
April 04 2017 | 07:04 AM
തൃശൂര്‍: കറന്‍സി ക്ഷാമം മൂലം ട്രഷറികളില്‍ പണമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആവശ്യപ്പെടുന്നതിന്റെ മൂന്നില്‍ ഒന്നുപോലും കറന്‍സി റിസര്‍വ് ബാങ്ക് സംസ്ഥാനത്തിന് നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് റിസര്‍വ് ബാങ്ക് കൂടുതല്‍ കറന്‍സികള്‍ നല്‍കുന്നത്. റിസര്‍വ് ബാങ്ക് രാഷ്ട്രീയ ഉപകരണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ ട്രഷറി അവലോകന യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ റിസര്‍വ് ബാങ്ക് മനഃപൂര്‍വം അവഗണിക്കുകയാണ്. ട്രഷറികളില്‍ ആവശ്യത്തിന് നോട്ടുകളില്ലാത്തതിനാല്‍ ഇത്തവണ പെന്ഷന് മുടങ്ങാന്‍ സാധ്യതയുണ്ടെന്നും മദ്യശാലകൾ പൂട്ടിയതോടെ 5,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതു പരിഹരിക്കുന്നതിനായി നികുതി പിരിവ് ഉൗർജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."