അവധിക്കും നിപയ്ക്കും വിട: സ്‌കൂളുകളില്‍ ഇന്നു മുതല്‍ ബെല്ല് മുഴങ്ങും
മലപ്പുറം: വേനലവധി കഴിഞ്ഞു ജില്ലയിലെ വിദ്യാലയങ്ങള്‍ ഇന്നു തുറക്കും. നിപാ വൈറസ് ബാധയെ തുടര്‍ന്നാണ് ഈ മാസം ഒന്നിനു തുറക്കേണ്ടിയിരുന്നത് ഇന്നത്തേയ്ക്കു മാറ്റിയിരുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
ജില്ലാ, ബി.ആര്‍.സി, പഞ്ചായത്തുതല പ്രവേശനോത്സവങ്ങള്‍ ഉള്‍പ്പെടെ 1,357 വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടക്കും. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 23,163 അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയ്ക്കു പ്രാധാന്യം നല്‍കിയുള്ള പരിശീലന പരിപാടിയായ 'ഹലോ ഇംഗ്ലീഷ് ' പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. എല്ലാ വിഭാഗങ്ങളിലും ഐ.ടി അധിഷ്ഠിത പരിശീലനവും നല്‍കിയിട്ടുണ്ട്.
വിദ്യാലയങ്ങള്‍ ഹരിതാഭമാക്കുന്നതിന് ഊന്നല്‍നല്‍കി ഹരിതോത്സവത്തിനും പരിപാടികള്‍ തയാറാക്കിയിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള പരിപാടികള്‍ക്കു പുറമേ ജില്ലാതലത്തില്‍ 'കൊള്ളാമീ മഴ' എന്ന പേരില്‍ ദ്വിദിന സഹവാസ ക്യാംപും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."