ന്യൂമാന്‍ കോളജില്‍ എസ്.എഫ്.ഐ സമരം അക്രമാസക്തമായി
തൊടുപുഴ: സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥിയെ തിരിച്ചെടുക്കുന്നതില്‍ നടപടിക്രമം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ന്യൂമാന്‍ കോളജില്‍ നടത്തിയ ഉപരോധം അക്രമാസക്തമായി. വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ഓഫിസ് അടിച്ചുതകര്‍ത്തു.
ഓഫിസ് ക്യാപിനിലെ ജനല്‍ ചില്ലുകളും മറ്റ് ഉപകരണങ്ങളും തകര്‍ത്തു. ഫയല്‍ രേഖകള്‍ ഉള്‍പ്പടെ നശിപ്പിച്ചതായും അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം വരുത്തിയതായും സംഭവത്തില്‍ പരാതി നല്‍കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എസ്.എഫ്.ഐ തൊടുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തില്‍ സമീപ കോളജുകളിലേയും വിദ്യാര്‍ഥികളും എത്തിയിരുന്നു.
മുദ്രാവാക്യം വിളികളുമായി പ്രിന്‍സിപ്പലിന്റെ ഓഫിസിന് മുന്നില്‍ തുടര്‍ന്ന സമരം ഉച്ചക്കഴിഞ്ഞ് മൂന്നു മണിയോടെ പ്രിന്‍സിപ്പല്‍ പുറത്തേക്ക് പോകാന്‍ ശ്രമിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പെട്ടെന്ന് സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. പൊലിസ് നോക്കി നില്‍ക്കേയായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമം.
ചില്ല് അടിച്ചു തകര്‍ക്കുന്നതിനിടയില്‍ ഒരു വിദ്യാര്‍ഥിയുടെ കൈയ്ക്ക് മുറിവേറ്റു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന്‍, എസ്.ഐ ജോബിന്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
തുടര്‍ന്ന് കോളജ് അധികൃതരും എസ്.എഫ്.ഐ നേതാക്കളുമായി തൊടുപുഴ ഡിവൈ.എസ്.പി ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ന് നടക്കുന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാക്കാമെന്ന് കോളജ് അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിച്ചത്.
കഴിഞ്ഞ മാര്‍ച്ച് ഏഴിന് കോളജ് ഡേ യുടെ ഉദ്ഘാടന പരിപാടിയില്‍ സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് പരിപാടി നടന്നിരുന്നു. ഇതിനിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ മര്‍ദിച്ചതായി ആരോപിച്ച് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ജിബിന്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും എസ്.എഫ്.ഐ പ്രവര്‍ത്തകരുമായ തന്‍വീറിനെ സസ്‌പെന്‍ഡ് ചെയ്യുകയും അമല്‍, കിരണ്‍, മൂന്നാം വര്‍ഷ വിദ്യാര്‍ഥി റ്റിന്റു എന്നിവര്‍ക്കെതിരേ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
അന്വേഷണ കമ്മിഷന്‍ ഇവര്‍ക്ക് മെമ്മോ നല്‍കി മൊഴിയെടുത്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ തീരുമാനം എടുത്തിരുന്നില്ല.
അന്വേഷണ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്റ്റാഫ് കൗണ്‍സില്‍ ചര്‍ച്ച ചെയ്തതിന് ശേഷവും മനപ്പൂര്‍വം തീരുമാനം വൈകിപ്പിച്ച് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥിയെ തിരിച്ചെടുക്കാതിരിക്കാന്‍ ശ്രമിക്കുകയാണെന്ന് സമരം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു.
ഈ പ്രശ്‌നത്തില്‍ മുന്‍പ് മൂന്നു തവണ ചര്‍ച്ച നടത്തിയിരുന്നു. അപ്പോള്‍ മാര്‍ച്ച് 31 ന് അന്തിമ തീരുമാനം എടുക്കുമെന്ന് കോളജ് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.
ഇത് പാലിക്കാതെ പുറത്താക്കിയിട്ട് 28 ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇല്ലാത്തതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തെ പ്രിന്‍സിപ്പല്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് സമരം സംഘര്‍ഷഭരിതമായതെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ അന്വേഷണ കമ്മിഷന്‍ നടപടികള്‍ നടപടിക്രമങ്ങള്‍ക്കനുസരിച്ച് പൂര്‍ത്തിയാകുന്നതിലെ താമസം മാത്രമാണ് ഉണ്ടായതെന്നും വൈകിപ്പിച്ചതായുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വാദം അടിസ്ഥാന രഹിതമാണെന്ന് കോളജ് അധികൃതരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."