HOME
DETAILS
MAL
കെവിന്റെ കുടുംബത്തിന് വീടുവയ്ക്കാന്‍ 10 ലക്ഷം; നീനുവിന്റെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
backup
June 13 2018 | 05:06 AM
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ട് പോവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിന് സ്ഥലം വാങ്ങി വീടു നിര്‍മിക്കാന്‍ 10 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. കൂടാതെ കെവിന്റെ ഭാര്യ നീനുവിന്റെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് വീണ്ടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."