HOME
DETAILS
MAL
മ്യൂസിയം എസ്.ഐയെ മനുഷ്യാവകാശ കമ്മിഷന് വിളിച്ചു വരുത്തും
backup
April 05 2017 | 16:04 PM
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ നടുറോഡിലിട്ട് വലിച്ചിഴച്ച സംഭവത്തില്‍ മ്യൂസിയം പൊലിസ് സ്റ്റേഷനിലെ എസ്.ഐയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് വിളിച്ചു വരുത്തും. 24 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസിന്റെ ഉത്തരവ്. സംഭവത്തില്‍ കമ്മിഷന് കേസ് രജിസ്റ്റര്‍ ചെയ്തു. ഡി.ജി.പി അടിയന്തിര വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മിഷന് ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."