പെര്‍മിറ്റ് ലഭിച്ചില്ല; ദീര്‍ഘദൂര സര്വിസുകള്ക്കെത്തിച്ച ബസുകള്‍ കട്ടപ്പുറത്ത് തന്നെ
സുല്‍ത്താന്‍ ബത്തേരി: ദീര്‍ഘദൂര സര്‍വിസുകള്‍ക്കായി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെത്തിച്ച ബസുകള്‍ ഇപ്പോഴും കട്ടപ്പുറത്ത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഇടുക്കിയിലെ മൂന്നാര്‍, കുമളി എന്നിവിടങ്ങളിലേക്ക് സര്‍വിസ് നടത്താന്‍ എത്തിച്ച നാലു ബസുകളാണ് ഇപ്പോഴും ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.
രണ്ട് മാസം മുന്‍പാണ് മലയോര ജില്ലകളായ വയനാടിനേയും ഇടുക്കിയേയും ബന്ധിപ്പിക്കുന്നതിനായി അഞ്ച് ബസുകള്‍ കെ.എസ്.ആര്.ടി.സി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ എത്തിച്ചത്. എറണാകുളത്ത് നിന്ന് രണ്ട്, കൊട്ടാരക്കര, കോട്ടയം എന്നിവിടങ്ങളില്‍ നിന്നും ഓരോ ബസുമാണ് എത്തിച്ചത്. ഇതിനുപുറമെ ഡിപ്പോയിലെ ഒരു ബസും സര്‍വിസിനായി സജ്ജമാക്കിയിരുന്നു. എന്നാല്‍ സര്‍വിസ് പെര്‍മിറ്റ് ലഭിക്കാത്തതിനാല്‍ ബസുകള്‍ ഇപ്പോഴും സര്‍വിസ് നടത്താതെ ഡിപ്പോയുടെ യാര്‍ഡിന്റെ മൂലയ്ക്ക് നിര്ത്തിയിട്ടിരിക്കുകയാണ.്
ഇതിനിടെ ഒരു ബസ് തിരികെ ഇടുക്കിയിലേക്ക് കൊണ്ടുപോകുകയും ചെയ്്തു. കൂടാതെ ഇവിടെ നിന്നും സര്‍വിസ് ഓപ്പറേറ്റ് ചെയ്യുന്നതിനായി കൊണ്ടുവന്ന ബസുകളില്‍ രണ്ടെണ്ണം രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് കുമളിയിലേക്ക് കൊണ്ടുപോകാന്‍ നീക്കം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍വിസിന് പെര്‍മിറ്റ് നല്‍കാത്തത് കോര്‍പ്പറേഷന്റെ അനാസ്ഥയാണെന്ന ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."