HOME
DETAILS

ലൈവ് എനര്‍ജി സേവിങ് സിസ്റ്റം പരിചയപ്പെടുത്തി കെ.എസ്.ഇ.ബി

  
backup
February 26, 2019 | 4:29 AM

%e0%b4%b2%e0%b5%88%e0%b4%b5%e0%b5%8d-%e0%b4%8e%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനാഘോഷത്തന്റെ ഭാഗമായി ഒരുക്കിയ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധേയമാവുകയാണ് കെ.എസ്.ഇ.ബി സ്റ്റാള്‍. വെറും കാഴ്ചക്കപ്പുറം സ്റ്റാളിലെത്തുന്ന ജനങ്ങള്‍ക്ക് വിജ്ഞാനപ്രദമായ അറിവുകള്‍ കൂടി നല്‍കുകയാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ ഒരുക്കിയ പ്രദര്‍ശനം.
2019 സമ്പൂര്‍ണ സുരക്ഷാ വര്‍ഷമായി ആചരിക്കുന്ന കെ.എസ്.ഇ.ബി പ്രദര്‍ശനത്തിലൂടെ ഊര്‍ജ സംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സോളാര്‍ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും ഓഫ്ഗ്രിഡ്, ഓണ്‍ഗ്രിഡ് സോളാര്‍ സിസ്റ്റത്തെക്കുറിച്ചും മേളയില്‍ വിവരിക്കുന്നുണ്ട്. സോളാര്‍ ഹൈമാസ് സ്ട്രീറ്റ് ലൈറ്റ്, സോളാര്‍ റൂഫ് ടോപ്പ് പ്രൊജക്ട് തുടങ്ങിയവയുടെ വര്‍ക്കിങ് മോഡലുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്്്. ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനമായ സ്മാര്‍ട്ട് മീറ്റര്‍ സംവിധാനത്തെക്കുറിച്ചും മേളയില്‍ വിവരിക്കുന്നുണ്ട്.
ജില്ലയില്‍ ഈ സംവിധാനം നടക്കാവ് സെക്ഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്്്. ഇ.വി.എസ്്് സംവിധാനത്തിന്റെ രീതികളും ഇതിലൂടെ വാഹനങ്ങള്‍ക്കും പരിസ്ഥിതിക്കുമുതകുന്ന ഗുണങ്ങളും പ്രദര്‍ശനത്തിനുണ്ട്്. വിവിധതരം ഇലക്ട്രിക് റീഡിങ് മീറ്ററുകള്‍, ഒ.എച്ച് ലൈന്‍, സോളാര്‍ പാനല്‍, ഗ്രിഡ് സപ്ലൈ, യുനി ഡയറക്ഷന്‍ മീറ്റര്‍ തുടങ്ങിയ വിവിധ ഉപകരണങ്ങളും മേളയിലുണ്ട്്്. എല്‍.ഇ.ഡി ലാമ്പുകളും ഫിലമെന്റ് ബള്‍ബുകളുടെയും ഊര്‍ജവിനിയോഗം എളുപ്പത്തില്‍ മനസിലാക്കാവുന്ന ലൈവ് എനര്‍ജി സേവിങ് സിസ്റ്റം പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്. പുതിയ കണക്ഷന്‍ എടുക്കുന്നതിനുള്ള ഘട്ടങ്ങള്‍, ഊര്‍ജ സംരക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍, സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങിയവയുടെ ചിത്രീകരണവും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  2 days ago
No Image

മൂന്നുമാസത്തിനകം ഒപ്പുവയ്ക്കും; ഇന്ത്യാ - ന്യൂസിലന്‍ഡ് വ്യാപാരകരാര്‍ ചര്‍ച്ച പൂര്‍ണം; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സീറോ നികുതി | India-New Zealand Free Trade Agreement

latest
  •  2 days ago
No Image

ഒരു മാസത്തിനകം ഹിന്ദി പഠിക്കണം, ഇല്ലെങ്കിൽ പുറത്ത്'; ആഫ്രിക്കൻ ഫുട്ബോൾ കോച്ചിനെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ

National
  •  2 days ago
No Image

ഇനി വീട് കൂടെപ്പോരും; ദുബൈയിൽ മേഖലയിലെ ആദ്യത്തെ ആർവി (RV) ടൂറിസം റൂട്ട് വരുന്നു

uae
  •  2 days ago
No Image

യൂറോപ്പിലേക്ക് പറക്കാൻ ഇനി എളുപ്പം; വാർസോയിലേക്ക് പുതിയ സർവീസുമായി എയർ അറേബ്യ

uae
  •  2 days ago
No Image

വെള്ളാപ്പള്ളി സ്നേഹവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി; തിരുവനന്തപുരത്തെ തോൽവിയിൽ പിണറായിക്കും ആര്യ രാജേന്ദ്രനുമെതിരെ എം.വി ഗോവിന്ദന്റെ തുറന്ന വിമർശനം

Kerala
  •  2 days ago
No Image

കെ.ഐ.സി മെഗാ സർഗലയം: മെഹ്ബൂല മേഖലയും അബ്ബാസിയ ദാറുതർബിയ മദ്രസ്സയും ഓവറോൾ ചാമ്പ്യന്‍മാർ

Kuwait
  •  2 days ago
No Image

എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണം; എസ്‌ഐആറിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

Kerala
  •  2 days ago
No Image

യുഡിഎഫ് അസോസിയേറ്റ് അംഗത്വ വിവാദം: വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നെ വന്നു കണ്ടിരുന്നു, വരുന്നില്ലെങ്കിൽ വേണ്ട'; മറുപടിയുമായി വി.ഡി സതീശൻ

Kerala
  •  2 days ago
No Image

കുവൈത്തിലെ പ്രമുഖ സീഫുഡ് കമ്പനിയിൽ അവസരം; സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ, വാക്ക്-ഇൻ ഇന്റർവ്യൂ 24-ന്

Kuwait
  •  2 days ago