HOME
DETAILS

മ്യാന്‍മറില്‍ വംശഹത്യയില്ലെന്ന് സൂചി

  
backup
April 06, 2017 | 4:20 AM

%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf

നെയ്‌പെയ്‌തോ: രോഹിങ്ക്യ മുസ്‌ലിം കൂട്ടക്കൊലകള്‍ക്കെതിരെ ലോകമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ മ്യാന്‍മറില്‍ വംശഹത്യയില്ലെന്ന വാദവുമായി ഓങ്‌സാന്‍ സൂചി. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. വംശഹത്യ എന്ന പ്രയോഗം തന്നെ ശരിയല്ലെന്നാണ് സമാധാന നൊബേല്‍ സമ്മാന ജേതാവിന്റെ പ്രതികരണം. അത് കുറച്ച് കൂടിയ പ്രയോഗമണെന്ന് അവര്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തേക്ക് മടങ്ങി വരുന്ന രോഹിങ്ക്യ മു സ്‌ലിങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

'രാജ്യത്ത് വംശീയ ഹത്യ നടന്നതായി കരുതുന്നില്ല. ആ പ്രയോഗം കുറച്ച് കടുത്തതാണ്. ആളുകള്‍ക്കിടയിലുള്ള വൈരമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മുസ്‌ലിങ്ങള്‍ മു സ്‌ലിങ്ങളെ തന്നെ കൊല്ലുന്ന സ്ഥിതി വിശേഷവും രാജ്യത്തുണ്ട'്. - സൂചി പറഞ്ഞു.

മാധ്യമങ്ങള്‍ പറയുന്നത് പോലെ ഇത് വംശഹത്യയല്ല. ആളുകള്‍ക്കിടയിലുള്ള വേര്‍ തിരിവിന്റെ പ്രശ്‌നമാണ്. ഈ വേര്‍തിരിവ് ഇല്ലാതാക്കി അവരെ ഒന്നിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 2013ല്‍ രാഖൈനില്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നോട് ഈ ചോദ്യം ആവര്‍ത്തിക്കുകയാണ്. അവര്‍ക്ക് മറുപടിയും നല്‍കാറുണ്ട്. എന്നാല്‍ താന്‍ ഒന്നും പ്രതികരിക്കാറില്ലെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. താന്‍ മറുപടി നല്‍കാത്തതല്ല പ്രശ്‌നം. അവരാഗ്രഹിക്കുന്ന മറുപടി കിട്ടാത്തതാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ അപലപിക്കണമെന്നാണ് അവരാഗ്രഹിക്കുന്നത്. സൂചി ചൂണ്ടിക്കാട്ടി.

ഒക്ടോബറിലെ കലാപം എന്തിന്റെ പേരിലായിരുന്നു എന്ന് തനിക്കറിയില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാറും രാജ്യത്തെ സായുധ സംഘങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധത്തെ ഇല്ലാതാക്കാന്‍ മന:പൂര്‍വ്വം നടത്തുന്ന ശ്രമങ്ങളാണിതെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു.

rophingya

സൈന്യത്തിന് തോന്നുന്നതെന്തും ചെയ്യാന്‍ അധികാരമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബലാത്സംഗം, കൊള്ള, പീഡനം തുടങ്ങി എന്തും ചെയ്യാനുള്ള അധികാരം അവര്‍ക്കില്ല.
സൈന്യത്തിന്റെ നിയന്ത്രണം താമസിയാതെ സര്‍ക്കാറിനു കീഴില്‍ വന്നേക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. നിലവില്‍ സ്വതന്ത്ര സംവിധാനമാണ് സൈന്യം.

അഞ്ചര കോടിയോളം വരുന്ന മ്യാന്‍മര്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം മുസ്‌ലിങ്ങളാണ്. ബംഗ്ലാദേശില്‍ നിന്നുള്ള കു
ടിയേറ്റക്കാരാണെന്നു പറഞ്ഞ് ഇവര്‍ക്ക് പൗരത്വം പോലും നിഷേധിക്കപ്പെട്ട അവസ്ഥയാണ്. അധികൃതരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഒരുപോലെ വിവേചനം നേരിടുന്ന വിഭാഗമാണ് ഇവിടുത്തെ മുസ് ലിങ്ങള്‍. ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥി ക്യാംപുകളിലാണ് കഴിയുന്നത്.

അടുത്തിടെ ഒമ്പതു പൊലിസുകാര്‍ കൊല്ലപ്പെട്ട സംഭവവുമായ ബന്ധപ്പെട്ട് നടന്ന സൈനിക നടപടികളെ തുടര്‍ന്ന് 70,000 ആളുകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു.

ബുദ്ധ തീവ്രവാദികളില്‍നിന്നും ക്രൂരമായ പീഡനമാണ് മ്യാന്‍മറിലെ ഏറ്റവും ദരിദ്രരും നിരക്ഷരരുമായ രോഹിങ്ക്യ മുസ്‌ലിങ്ങള്‍ ഏറ്റുവാങ്ങുന്നത്. മ്യാന്‍മര്‍ മുസ്‌ലിങ്ങള്‍ പലതവണ ബുദ്ധ വര്‍ഗീയവാദികളുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.

1942ല്‍ 'മാഗ്' ബുദ്ധിസ്‌റ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അനേക ലക്ഷങ്ങള്‍ കൂട്ടപലായനം നടത്തേണ്ടിവരികയും ചെയ്തു. 1978ല്‍ ബര്‍മ സര്‍ക്കാര്‍ മൂന്നു ലക്ഷത്തിലേറെ മുസ്‌ലിങ്ങളെ ബംഗ്ലാദേശിലേക്ക് നാടുകടത്തി. 1982ല്‍ ഭരണകൂടം കുടിയേറ്റക്കാരെന്ന കുറ്റം ചുമത്തി മുസ്‌ലിങ്ങളുടെ പൗരത്വം തന്നെ റദ്ദാക്കുകയാണുണ്ടായത്. 1992ല്‍ മൂന്നു ലക്ഷത്തിലേറെ വരുന്ന മറ്റൊരു സംഘത്തെയും ബംഗ്ലാദേശിലേക്ക് നാടുകടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  29 minutes ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  40 minutes ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  an hour ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  2 hours ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  2 hours ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  2 hours ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  2 hours ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  3 hours ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  3 hours ago
No Image

'അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ'; സി.പി.ഐ.എമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരും;  പയ്യന്നൂർ ഫണ്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  3 hours ago