HOME
DETAILS

പഞ്ചായത്തംഗത്തെ ജൂനിയര്‍ സൂപ്രണ്ട് അവഹേളിച്ചതായി പരാതി

  
backup
February 26, 2019 | 4:36 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9c%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ഓഫിസില്‍ കസേരയിലിരുന്ന 14ാം വാര്‍ഡ് മെംബര്‍ എം.വി ബൈജുവിനെ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് വി.എന്‍ അഷ്‌റഫ് അവഹേളിച്ചതായി പരാതി. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസില്‍ ഒരു സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഫ്രണ്ട് ഓഫിസിനടുത്ത ഒഴിഞ്ഞ കസേരയിലിരുന്നപ്പോള്‍ യാതൊരുപ്രകോപനവുമില്ലാതെ ജൂനിയര്‍ സൂപ്രണ്ട് തന്റെ കാബിനില്‍ നിന്ന് ഇറങ്ങി വന്ന് പഞ്ചായത്തംഗങ്ങളൊന്നും ഓഫിസിനകത്ത് ഇരിക്കരുതെന്നും എഴുന്നേറ്റ് ഇറങ്ങി പോ എന്നും ആക്രോശിക്കുകയുണ്ടായി.
നിരവധി ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തിയ ജനങ്ങളുടെ മുന്നില്‍ വച്ചാണ് ഇദ്ദേഹം ജനപ്രതിനിധിയായ ബൈജുവിനെ അപമാനിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ, പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്ന വാര്‍ഡിന്റെ മെംബര്‍ കൂടിയായ ബൈജു പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് ഡെ. ഡയരക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഭരണ സമിതി യോഗത്തില്‍ ജൂനിയര്‍ സൂപ്രണ്ടിനെതിരേ വ്യാപകമായ പരാതിയാണ് അംഗങ്ങള്‍ ഉന്നയിച്ചത്. പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങള്‍ക്ക് കൃത്യ സമയത്ത് സേവനങ്ങള്‍ നല്‍കാതിരിക്കുന്നതായി കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇദ്ദേഹത്തിനെതിരേ പഞ്ചാായത്തംഗങ്ങള്‍ പരാതിപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവം: യൂട്യൂബർമാർക്കെതിരെ മാതാപിതാക്കൾ പരാതി നൽകി

Kerala
  •  12 minutes ago
No Image

റഷ്യയുമായി കൈകോർത്ത് യുഎഇ; ഊർജ്ജ-ബഹിരാകാശ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണ

uae
  •  13 minutes ago
No Image

ഫുട്ബോളിലെ മികച്ച താരം മെസിയല്ല, അത് മറ്റൊരാളാണ്: കക്ക

Football
  •  22 minutes ago
No Image

ബാറുടമയുടെ വിരുന്നിൽ യൂണിഫോമിലിരുന്ന് മദ്യപാനം; വനിതാ ഓഫീസർമാരടക്കം മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  35 minutes ago
No Image

ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  an hour ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  2 hours ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  2 hours ago
No Image

ആഗോള ടൂറിസം ഭൂപടത്തിൽ വിസ്മയമായി ഒമാൻ; 2025-ൽ എത്തിയത് 3.9 ദശലക്ഷം സഞ്ചാരികൾ

oman
  •  2 hours ago
No Image

പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി

Kerala
  •  2 hours ago