രോഗവ്യാപനത്തിനിടെ നിയന്ത്രണങ്ങള്‍ നീക്കി അമേരിക്കന്‍ സംസ്ഥാനങ്ങള്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുകയും മരണം അര ലക്ഷം പിന്നിടുകയും ചെയ്ത സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കി വ്യവസായങ്ങളടക്കം പുനരാരംഭിക്കാന്‍ തീരുമാനിച്ച് മൂന്നു സംസ്ഥാനങ്ങള്‍. ഒക്ലഹോമ, അലാസ്ക, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതായി പ്രഖ്യാപിച്ചത്.
ജോര്‍ജിയയാണ് ആദ്യം നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇവിടത്തെ ഗവര്‍ണര്‍ ബ്രയാന്‍ കെംപ് നേരത്തേതന്നെ നിയന്ത്രണങ്ങളോട് താല്പര്യം കാണിച്ചിരുന്നില്ല. ഇവിടെ ഇരുപതിനായിരത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും തൊള്ളായിരത്തോളം പേര് മരിക്കുകയും ചെയ്തിട്ടുണ്ട്. കെംപിന്റെ തീരുമാനത്തിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയെങ്കിലും, ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന് ശരിയെന്നു തോന്നുന്ന നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."