HOME
DETAILS

അഡീഷ്ണല്‍ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരേ നാട്ടുകാര്‍

  
backup
April 06 2017 | 18:04 PM

%e0%b4%85%e0%b4%a1%e0%b5%80%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90%e0%b4%af%e0%b5%86-%e0%b4%b8%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86-3


എരുമപ്പെട്ടി : നെല്ലുവായില്‍ പീഡനത്തിരയായ പെണ്‍കുട്ടിയേയും അമ്മയേയും തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്തുവെന്നും സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥന്‍ ഇവരെ അപമാനിച്ചുവെന്നുമുള്ള പരാതിക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി. എരുമപ്പെട്ടിയില്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് നാട്ടുകാര്‍ അറിയിച്ചത്.
കേസിന്റെ ആവശ്യത്തിലേക്കായി പെണ്‍കുട്ടി പീഡനത്തിനിരയായ സമയങ്ങളില്‍ ധരിച്ചിരുന്ന വസ്ത്രങ്ങളെടുക്കാന്‍ പൊലിസിന്റെ നിര്‍ദേശ പ്രകാരം എത്തിയ തന്നേയും മകളേയും പ്രതികളുടെ ബന്ധുക്കള്‍ ഉള്‍പടെയുള്ള 30 ഓളം പേര്‍ ചേര്‍ന്ന് തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്തുവെന്നും സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി അഡീഷ്ണല്‍ എസ്.ഐ. ടി.ഡി.ജോസ് തങ്ങളെ വാഹനത്തില്‍ നിന്നും പുറത്തിറക്കി പരസ്യമായി അപമാനിച്ചു എന്നുമാണ് കുട്ടിയുടെ മാതാവ് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 30 ഓളം പേര്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും ആരോപണ വിധേയനായ അഡീഷ്ണല്‍ എസ്.ഐ ടി.ഡി. ജോസിനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി. എന്നാല്‍ പരാതി മനപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയ പരാതിക്കാരി മകളുമായി എറണാംകുളത്താണ് താമസിക്കുന്നതെന്നാണ് അറിയുന്നത്. പീഡന വിവരം പുറത്തുവന്നതിന് ശേഷമാണ് ഇവരെ നാട്ടുകാര്‍ കാണുന്നത്. സംഭവം നടന്ന ദിവസം രാത്രിയില്‍ പരിചയമില്ലാത്ത വാഹനവും അപരിചിതരായ ആളുകളേയും കണ്ടപ്പോള്‍ അയല്‍ വാസികളായ സ്ത്രീകള്‍ വിവരമന്വേഷിക്കുകയും ഇതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ അസഭ്യവര്‍ഷം നടത്തുകയുമാരുന്നു. വാക്കേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് ഓടിക്കൂടിയ പരിസര വാസികള്‍ ഇരു കൂട്ടരേയും അനുനയിപ്പിക്കാനാണ് ശ്രമിച്ചത്. ഇതിനിടയില്‍ സ്ഥലത്തെത്തിയ അഡീഷ്ണല്‍ എസ്.ഐ.കാറിലുണ്ടായിരുന്ന അപരിചതനായ യുവാവിനോട് പേര് ചോദിച്ചതാണ് പരാതിക്കാരിയെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ക്ഷുപിതയായ പരാതിക്കാരി മകളെ കാറില്‍ നിന്നും പുറത്തിറക്കി ഉദ്യോഗസ്ഥനെതിരെ പണികളയുമെന്ന ഭീഷണി സ്വരത്തില്‍ കയര്‍ത്തു സംസാരിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലിസ് ഉദ്യോഗസ്ഥന്‍ വളരെ മാന്യമായി സംസാരിച്ച് ഇവരെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോവുകയാണുണ്ടായത്. ഇത് മറച്ച് വെച്ചാണ് ഇവര്‍ നാട്ടുകാര്‍ക്കും പൊലിസിനുമെതിരെ കള്ള പരാതി നല്‍കിയതെന്നും. ഇരയായ പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ മാത്രം വിഡ്ഡികളല്ലാ തങ്ങളെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി, ഐ.ജി, എസ്.പി.തുടങ്ങിയ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും നാട്ടുകാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെജ് രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago