HOME
DETAILS
MAL
സര്‍ക്കാരിന് അനുകൂലമായി ഒന്നുമില്ലെന്ന് ചെന്നിത്തല
backup
April 27 2020 | 01:04 AM
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിധിയില്‍ സര്‍ക്കാരിന് അനുകൂലമായി ഒന്നുമില്ലെന്നും പ്രതിപക്ഷം ഉന്നയിച്ചതാണ് കോടതി ശരിവച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിനെ സി.പി.ഐ അംഗീകരിക്കുന്നില്ല. പ്രതിപക്ഷ ആരോപണങ്ങള്‍ സി.പി.ഐ പോലും ശരിവച്ചു. പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആശങ്കകളും ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ നടപടികളെ ശക്തമായി വിമര്‍ശിക്കുന്നതാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
കേസ് വാദിക്കാന്‍ മുംബൈയില്‍ നിന്ന് അഭിഭാഷകയെ കൊണ്ടുവന്നു. ലക്ഷങ്ങള്‍ മുടക്കി അഭിഭാഷകയെ കൊണ്ടുവന്നതിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു. എല്ലാം ജനങ്ങളുടെ പണം ഉപയോഗിച്ചാണ്. സര്‍ക്കാര്‍ പറഞ്ഞതെല്ലാം കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്.
കൊവിഡ് പോസിറ്റീവായ കേസുകള്‍ അറിയിക്കുന്നത് മുഖ്യമന്ത്രിയുടെ വാര്ത്താസമ്മേളനത്തിനുവേണ്ടി വൈകിപ്പിക്കുകയാണ്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞതിനുശേഷമെ ഡോക്ടര്‍മാര്‍ പോലും ഇത് അറിയുന്നുള്ളൂ. കോട്ടയത്ത് ഒരു രോഗിയുടെ ഫലം പോസിറ്റീവായ വിവരം മുഖ്യമന്ത്രിക്ക് പറയാന്‍ വേണ്ടി 24 മണിക്കൂര്‍ വൈകിപ്പിച്ചുവെന്നത് വളരെ ഗൗരവമുള്ളതാണ്. വിദേശങ്ങളില്‍ നിന്ന് കൊണ്ടുവന്ന മൃതശരീരങ്ങള്‍ തിരിച്ചയച്ചത് ഞെട്ടിക്കുന്നതാണ്. അത് പരിശോധിക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."