ബംഗ്ലാദേശ് ഭീകര സംഘടനയിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ രണ്ട് അംഗങ്ങളെ ഇന്നലെ സ്ഫോടക വസ്തുക്കളുമായി കൊല്‍ക്കത്ത പൊലിസ് അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നാണ് മൊഷിബുര് റഹ്്മാന്‍ എന്ന ഫാറൂക്ക്, റുഹൂല്‍ അമിന്‍ എന്ന സെയ്ഫുള്ള എന്നിവരെ കൊല്‍ക്കത്ത പൊലിസിലെ പ്രത്യേക ടാസ്ക് ഫോഴ്സ് പിടികൂടിയത്. മൂര്‍ഷിദാബാദ് ജില്ലക്കാരായ ഇരുവരും ബംഗ്ലാദേശിലെ ഭീകര സംഘടനയുടെ സജീവ പ്രവര്‍ത്തകരാണെന്ന് പൊലിസ് പറയുന്നു. ഇവരില്‍ നിന്ന് അലൂമിനിയം പൊടി, സള്‍ഫ്യൂറിക് ആസിഡ്, സ്ഫോടനത്തിന് ഉപയോഗിക്കുന്ന മറ്റു ചില ഉല്പന്നങ്ങള് എന്നിവയാണ് പിടിച്ചെടുത്തത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി മുര്‍ഷിദാബാദ് ജില്ലയില്‍ ഏതാനും ദിവസങ്ങളായി റെയ്ഡ് നടത്തികൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് ആറ് ഭീകരരെ ഇതുവരെ പിടികൂടാനായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."