സ്ഥാപനങ്ങള്‍ക്കും കേന്ദ്രത്തിനും സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മൂലം മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ട മാധ്യമസ്ഥാപനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും സുപ്രിംകോടതി നോട്ടിസ്. ഗൗരവമുള്ള വിഷയമാണ് കോടതിയുടെ മുന്നിലെത്തിയിരിക്കുന്നതെന്നും സാഹചര്യം ഇങ്ങനെ തുടര്‍ന്നാല്‍ എത്രകാലം ആളുകള്‍ക്ക് ജോലിയില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. സമാനമായ പ്രശ്‌നങ്ങള്‍ മറ്റ് ചില സംഘടനകളും ഉന്നയിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. രണ്ടാഴ്ച്ചക്കുള്ളില്‍ നോട്ടിസിന് മറുപടി നല്‍കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ലോക്ക് ഡൗണിന്റെ മറവില്‍ മാധ്യമസ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്യുന്നതിനെതിരേ നാഷണല്‍ അലൈന്‍സ് ഓഫ് ജേര്‍ണലിസ്റ്റ്, ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.പത്രപ്രവര്‍ത്തകരെ പിരിച്ചുവിടുന്ന നടപടി വ്യാപകമായി രാജ്യത്ത് തുടരുകയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടി. ലോക്ക് ഡൗണിന് പിന്നാലെ മാധ്യമസ്ഥാപനങ്ങള്‍ ജീവനക്കാരോട് നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായാണ് പെരുമാറിക്കൊണ്ടിരിക്കുന്നതെന്നും കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു. കേസില്‍ നോട്ടിസ് പുറപ്പെടുവിക്കാവുന്നതാണെന്ന് അഭിപ്രായപ്പെട്ട സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നോട്ടിസിന്റെ കോപ്പി നല്‍കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എന്‍.വി രമണ, എസ്.കെ കൗള്‍, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ലോക്ക് ഡൗണിലും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും മാധ്യമസ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചു വിടുകയാണെന്ന് ഹരജിയില്‍ പറയുന്നു. ചില സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് പിരിഞ്ഞു പോകാന്‍ നോട്ടിസ് നല്‍കി. മറ്റു ചില സ്ഥാപനങ്ങള്‍ ശമ്പളം വെട്ടിക്കുറക്കുന്നതായി അറിയിച്ചു.
ചില സ്ഥാപനങ്ങള്‍ ശമ്പളമില്ലാത്ത അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നു. മാധ്യമസ്ഥാപനങ്ങള്‍ ഏകപക്ഷീയമായി അടച്ചു പൂട്ടുന്നുണ്ട്. ഈ നടപടികളെല്ലാം റദ്ദാക്കി ഉത്തരവിടണം. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നത്. മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് 1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് നിയമത്തിന്റെ ലംഘനമാണെന്നും ഹരജി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം