കൊവിഡിന്റെ മറവില്‍ പൗരത്വ സമരക്കാരെ വേട്ടയാടി കേന്ദ്രം: മൂന്ന് ജാമിഅ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത് യു.എ.പി.എ ചുമത്തി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയുടെ മറവില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ സമരക്കാരെ വേട്ടയാടുന്നത് തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡല്‍ഹി വംശഹത്യയുടെ പേരുപറഞ്ഞ് നേരത്തെ ജാമിഅ വിദ്യാര്‍ഥികളായ സഫൂറ സാഗര്‍, മീരാന്‍ ഹൈദര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ ഡല്‍ഹി പൊലിസ് കഴിഞ്ഞദിവസം ജാമിഅ മില്ലിയ പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന് പ്രസിഡന്റ് ഷിഫാഉര്‍ റഹ്്മാനെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി.
ഞായറാഴ്ച ചോദ്യം ചെയ്യലിന് വിളിച്ചതിന് പിന്നാലെയാണ് ഷിഫാഉര്‍ റഹ്്മാനെ ഡല്‍ഹി പൊലിസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. പൊലിസിന്റെ നടപടിക്കെതിരേ ജാമിഅ വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
അനുരാഗ് കശ്യപ്, വിശാല്‍ ഭരദ്വാജ്, മഹേഷ് ഭട്ട് തുടങ്ങിയ പൊതുപ്രവര്‍ത്തകരും അറസ്റ്റിനെതിരേ രംഗത്തുവന്നു. ഏപ്രില്‍ ആദ്യം മുതലാണ് പൊലിസ് തുടര്‍ച്ചയായ വേട്ടയാടല്‍ ആരംഭിച്ചത്. കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സന്നദ്ധ സംഘടനയായ യുനൈറ്റഡ് എഗയ്ന്സ്റ്റ് ഹേറ്റിന്റെ ഉമര്‍ഖാലിദിന്റെ പേരും പൊലിസ് എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുണ്ട്. അതേസമയം, കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേസ് വര്‍മ്മ എന്നിവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡല്‍ഹി പൊലിസ് തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."