HOME
DETAILS

ബെഹ്‌റയെ മാറ്റണം: സി.പി.എം കേന്ദ്ര നേതൃത്വം

  
backup
April 06 2017 | 23:04 PM

%e0%b4%ac%e0%b5%86%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b4%af%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82

തിരുവനന്തപുരം: പെലിസ് മേധാവി സ്ഥാനത്തു നിന്ന് ലോക്‌നാഥ്‌ബെഹ്‌റയെ മാറ്റണമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. സംസ്ഥാന പൊലിസിനെ നിയന്ത്രിക്കുന്നതില്‍ ബെഹ്‌റ പരാജയമാണ്. നിരന്തരമായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് പൊലിസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഫോണില്‍ വിളിച്ചാണ് നിലപാട് അറിയിച്ചത്. കഴിഞ്ഞമാസം തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമിതിയില്‍ പൊലിസിന്റെ നടപടിയില്‍ ചര്‍ച്ച നടക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുകയും ചെയ്തിരുന്നു.
എന്നിട്ടും പൊലിസിനെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചില്ല. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കീഴ്ഘടകം മുതല്‍ മറുപടി പറയേണ്ടി വരും. പൊലിസ് തലപ്പത്ത് ഉടന്‍ അഴിച്ചുപണിക്കു സര്‍ക്കാര്‍ തയാറകണമെന്നും യെച്ചൂരി അറിയിച്ചതായാണു വിവരം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം.വി.ജയരാജനോടു പൊലിസിന്റെ ദൈനംദിന നടപടികളില്‍ ഇടപെടാന്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയും ഇതേ കാര്യം എം.വി.ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തുടര്‍ന്നു ചീഫ് സെക്രട്ടറി നളിനി നെറ്റോയുമായും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസുമായും ഡി.ജി.പിലോക്‌നാഥ് ബെഹ്‌റയുമായും എം.വി ജയരാജന്‍ ചര്‍ച്ച നടത്തി. പൊലിസിനെ കയറൂരി വിടാന്‍ ഇനി സര്‍ക്കാരിന് കഴിയില്ലെന്നും ശക്തമായ നടപടികളിലേക്കു പോകണമെന്നും ചര്‍ച്ചയില്‍ ജയരാജന്‍ പറഞ്ഞു.
22 മുതല്‍ 30 വരെ എസ്.ഐ മുതല്‍ മുകളിലോട്ടുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചു. റെയ്ഞ്ച് അടിസ്ഥാനത്തിലായിരിക്കും യോഗം വിളിക്കുക. യോഗത്തില്‍ സര്‍ക്കാരിന്റെ നിലപാടു വ്യക്തമാക്കും. സംസ്ഥാനത്ത് ആദ്യമായാണ് എസ്.ഐ മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി നേരിട്ടു വിളിക്കുന്നത്.
അതേസമയം, തന്നെ പൊലിസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരേ ടി.പി.സെന്‍കുമാര്‍ നല്‍കിയ ഹരജിയില്‍ 10നു സുപ്രിം കോടതി വിധി പറയും.സെന്‍കുമാറിന് അനുകൂലമായാണു വിധിയെങ്കില്‍ പൊലിസ് മേധാവി സ്ഥാനത്ത് തുടരാന്‍ അനുവദിക്കേണ്ടി വരും. വിധി സര്‍ക്കാരിന് അനുകൂലമാണെങ്കില്‍ ഋഷിരാജ് സിങ്ങിനെ പൊലിസ് മേധാവിയാക്കി ബെഹ്‌റയെ വിജിലന്‍സില്‍ നിലനിര്‍ത്തും. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തതായി അറിയുന്നു. പൊലിസ് തലപ്പത്ത് അഴിച്ചു പണി 10ന് തീരുമാനിക്കും.
അന്ന് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ മുന്‍ സംസ്ഥാന പൊലിസ് മേധാവിയും ബി.എസ്.എഫ് ഡയറക്ടര്‍ ജനറലുമായിരുന്ന രമണ്‍ ശ്രീവാസ്തവയെ ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവാക്കാനും തത്വത്തില്‍ തീരുമാനിച്ചു.10ന് നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago