HOME
DETAILS

അവളെ ചേര്‍ത്തുപിടിക്കാനാവണം

  
backup
April 29 2020 | 01:04 AM

%e0%b4%85%e0%b4%b5%e0%b4%b3%e0%b5%86-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

 


ജലാലുദ്ദീന്‍ റൂമി പറയുന്നു: ഒരിക്കല്‍ ഒരാത്മജ്ഞാനി പറഞ്ഞു: ഹൃദയവിശാലത കാംക്ഷിച്ച് ഞാനൊരു കുളിയിടത്തിലേക്ക് പോയി. കാരണം, ചില സൂഫികള്‍ക്ക് ധ്യാനത്തിനുള്ള ഇടം കൂടിയായിരുന്നു അത്. അവിടെ വെള്ളം തിളപ്പിക്കാനുള്ള അടുപ്പിന്റെ ഉടമസ്ഥന് ഒരു സഹായിയുമുണ്ടായിരുന്നു. 'അത് ചെയ്യ്, ഇത് ചെയ്യ്' എന്നിങ്ങനെ നിരന്തരം അയാള്‍ സഹായിക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. സഹായി അതനുസരിച്ച് കടുപ്പത്തില്‍ ജോലി ചെയ്തതിനാല്‍ പാത്രത്തിലെ വെള്ളം പെട്ടെന്ന് ചൂടായി. അന്നേരം യജമാനന്‍ പറഞ്ഞു: 'നന്നായിരിക്കുന്നു. ഇതുപോലെ മര്യാദയിലും ആവേശത്തിലും ജോലി ചെയ്താല്‍ ഞാന്‍ എന്റെ സ്ഥാനം നിനക്ക് കൈമാറും.' 'എനിക്ക് ചിരിയടക്കാനായില്ല' ആത്മജ്ഞാനി പറഞ്ഞു. 'എന്റെയുള്ളിലെ കുരുക്കഴിഞ്ഞു. കാരണം ഇഹലോകത്തിലെ യജമാനന്മാരെല്ലാം സഹായികളോട് ഇവ്വിധം പെരുമാറുന്നത് ഞാന്‍ കണ്ടു' (ഫീഹി മാ ഫീഹി - ജലാലുദ്ദീന്‍ റൂമി)
കൊറോണക്കാലം ലോകത്തിന് റിഫ്രഷിനുള്ള കാലയളവാണ്. ബഹളമയമായിരുന്ന നഗരങ്ങള്‍ നിശ്ശബ്ദമായിരിക്കുന്നു. വായുമണ്ഡലം വിമലീകരിക്കപ്പെട്ടിരിക്കുന്നു. തെരുവുകളില്‍ മാലിന്യങ്ങള്‍ നിറയുന്നില്ല. വാഹനങ്ങള്‍ പരക്കെ വിഷവായു പുറന്തള്ളി ചീറിപ്പായുന്നില്ല. ജലാശയങ്ങളില്‍ എണ്ണപ്പാടകള്‍ നീന്തുന്നില്ല. മാലിന്യങ്ങള്‍ വന്നടിയുന്നില്ല. ആഴ്ചകള്‍കൊണ്ട് പ്രകൃതി ചൈതന്യം വീണ്ടെടുത്തു.


ലോക്ക്ഡൗണ്‍ നിങ്ങള്‍ക്ക് നല്‍കിയ നേട്ടങ്ങളെന്തൊക്കെ എല്ലാവരും പോസിറ്റീവായി ഇടപെടാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ഈ വേളയില്‍ നമുക്കും നമ്മുടെ കുടുംബത്തിനും അതിന്റെ ഗുണഫലങ്ങള്‍ ആസ്വദിക്കാനായോ ?


മക്കളെ പാഠശാലകളിലേക്കയക്കാനുള്ള നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍, ജോലിക്കിറങ്ങുന്ന ഭര്‍ത്താവിന് നേരമാകും മുമ്പേ ഭക്ഷണം പാചകം ചെയ്തും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ടും പതിവായി എണ്ണയിട്ട യന്ത്രം കണക്കെ ഊര്‍ജസ്വലയായിരുന്ന കുടുംബിനിക്ക് നിങ്ങളുടെ ഒഴിവു വേളകളില്‍ വിശ്രമമനുവദിച്ചോ? വീട്ടുജോലികള്‍ പങ്കിട്ടെടുത്ത് ഭാരം കുറച്ചുനല്‍കിയും പാചക കലയിലെ നമ്മുടെ കഴിവുകള്‍ പരീക്ഷിച്ചും അവളുടെ തിരക്കുകള്‍ക്കും ഒരു ലോക്ക്ഡൗണ്‍ നല്‍കിയോ ?
പിശുക്കനായ ധനികന്‍ ഒരു സ്ത്രീയെ വീട്ടുവേലക്ക് വിളിച്ച് അവളുടെ ദിവസക്കൂലിയും മാസക്കൂലിയും കണക്കുകൂട്ടി വര്‍ഷത്തിലും വര്‍ഷങ്ങളിലുമായി അവള്‍ക്ക് നല്‍കേണ്ടി വരുന്ന ശമ്പളം ആലോചിച്ച് സ്തബ്ധനായി അവസാനം അവളെ ഭാര്യയാക്കാന്‍ തീരുമാനിച്ച കഥ പറയുന്നുണ്ട് വൈക്കം മുഹമ്മദ് ബഷീര്‍. സമീപനങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും ഭാര്യ ഭാരിച്ച ഭാരങ്ങളില്‍ തന്നെയാണ്. 'അത് ചെയ്യ്, ഇത് ചെയ്യ്' എന്നിങ്ങനെ നിരന്തരം ആജ്ഞകള്‍ നല്‍കുമ്പോഴും അവളുടെ പാളിച്ചകളെയും കൈയബദ്ധങ്ങളെയും പര്‍വ്വതീകരിച്ചുകാണാനാണ് പലരും ഇഷ്ടപ്പെടുന്നത്.


അല്ലാഹു പറയുന്നു: 'നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പാഠങ്ങളുണ്ട്' (അര്‍റൂം : 21). സുദൃഢവും സുതാര്യവുമായ ബന്ധങ്ങള്‍ സമാധാന സമ്പൂര്‍ണ സാമൂഹിക പരിസരം സൃഷ്ടിക്കുന്നു. സമൂഹത്തിന്റെ ആണിക്കല്ലുകളായ കുടുംബങ്ങള്‍ തുരുമ്പേല്‍ക്കാതിരിക്കണമെങ്കില്‍ സ്‌നേഹവസന്തങ്ങള്‍ തളിര്‍ത്തുനില്‍ക്കുന്ന ദാമ്പത്യബന്ധങ്ങള്‍ നിലനില്‍ക്കണം. ഒരാള്‍ തന്റെ ഇണയെ നിലനിര്‍ത്തുന്നത് അനുരാഗംകൊണ്ടോ അനുകമ്പകൊണ്ടോ ആവാമെന്നു ഉപര്യുക്ത ഖുര്‍ആനിക വചനം വെളിപ്പെടുത്തുന്നുണ്ട്. സ്‌നേഹം വിനഷ്ടമാകുന്നിടത്ത് കരുണയെങ്കിലും കടാക്ഷിക്കുമെങ്കില്‍ ഒരുവിധം ശൈഥില്യങ്ങളെ അകറ്റിനിര്‍ത്താനാവും. സ്ത്രീ സൃഷ്ടിപരമായിത്തന്നെ പുരുഷനില്‍നിന്നും ഭിന്നപ്രകൃതമുള്ളവളാണ്. ദൗര്‍ബല്യങ്ങളുടെ സഹയാത്രികയാണ്. വിട്ടുവീഴ്ചയുടെ വാതില്‍ തുറന്നുവെച്ചവനേ അവളെ കൂടെ പൊറുപ്പിക്കാനാവൂ.
ഒരു നല്ല ഭര്‍ത്താവ്, കുടുംബനാഥന്‍ എങ്ങനെയാവണമെന്നതിന്റെ തികഞ്ഞ ഉദാഹരണമായിരുന്നു നബി(സ) തങ്ങള്‍. ഖുര്‍ആന്റെ കല്‍പനക്കനുസരിച്ച് അവരെ പാകപ്പെടുത്തിയെടുക്കുന്നതോടൊപ്പം സ്‌നേഹം പങ്കുവെക്കുന്നതില്‍ പിശുക്ക് കാണിച്ചില്ല. സമൂഹത്തെ സംസ്‌കരിക്കുന്നതോടൊപ്പം ഭാര്യമാരോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തി. അവര്‍ക്കിടയില്‍ നീതി പുലര്‍ത്തി.


വൈവാഹികജീവിതം നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പ്രധാന പങ്ക് വഹിക്കേണ്ടിവരുന്നത് ഭര്‍ത്താവിനാണ്. മതപരമായ ജീവിതക്രമങ്ങളില്‍ പരമാവധി കണിശത പുലര്‍ത്തി സ്വന്തത്തെ ശുദ്ധീകരിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്നതോടൊപ്പം വിവേകപൂര്‍വ്വം ബന്ധങ്ങളെ സമീപിക്കണം.
ദാമ്പത്യബന്ധങ്ങളെ വഴിപിരിയലുകളില്‍നിന്നും രക്ഷിക്കുന്നതില്‍ ഭാര്യമാരുടെ പങ്കും ചെറുതല്ല. അതുകൊണ്ടുതന്നെ വിശുദ്ധ ഇസ്‌ലാം ഭര്‍ത്താവിന്റെ ബാധ്യതകള്‍ വിവരിച്ചപോലെ ഭാര്യയുടെയും കടപ്പാടുകളും വിവരിച്ചു.


വ്യത്യസ്തങ്ങളായ രണ്ടു ധ്രുവങ്ങള്‍ ഒന്നായിത്തീരുന്ന വിവാഹമെന്ന പ്രക്രിയ വിഭിന്ന ഗുണങ്ങളുടെ സങ്കലനമാണ്. പൊരുത്തക്കേടിന്റെയും പിണക്കത്തിന്റെയും തിരയിളക്കം തുടങ്ങുമ്പോഴേക്ക് പൊട്ടിത്തെറിയിലേക്ക് ചെന്നെത്തിക്കുന്ന വഴികളില്‍ പ്രവേശിക്കാതെ അപാരമായ സഹനം കൊണ്ട് ഇണക്കത്തിന്റെ പോംവഴികള്‍ രൂപപ്പെടുത്തണം. ക്ഷമയുള്ളവരെന്നു നാം നമ്മെ വിലയിരുത്തുമ്പോഴും നമ്മുടെ ഭാര്യയോട് വിട്ടുവീഴ്ചയുടെ പാരമ്യത പ്രകടിപ്പിക്കാന്‍ തയാറാവുന്നില്ല. ദാമ്പത്യബന്ധത്തിന്റെ ഭദ്രതയ്ക്കുവേണ്ടി നാം സഹിക്കുന്ന നഷ്ടങ്ങളില്‍ അല്ലാഹു അനുഗ്രഹം ചെയ്‌തേക്കും.


കുടുംബകങ്ങളെ റിഫ്രഷ് ചെയ്‌തെടുക്കാന്‍ ഈ ലോക്ക് ഡൗണ്‍ നമുക്ക് ഉപയോഗപ്പെടുത്തുക. കൂടുതല്‍ ആനന്ദപൂര്‍ണ കുടുംബജീവിതം കൊണ്ട് നമുക്കും നമ്മുടെ ജീവിതത്തെ മാറ്റിയെഴുതാം. അതിന്റെ കളരിക്കളമാവട്ടെ ലോക്ക് ഡൗണ്‍ കാല റമദാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago