HOME
DETAILS

സഊദി പൊതുമാപ്പ്; എക്‌സിറ്റ് കേന്ദ്രങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍

  
backup
April 07 2017 | 13:04 PM

saudi-out-pass

ജിദ്ദ: പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ എക്‌സിറ്റ് കേന്ദ്രങ്ങളില്‍ കൂടുതല്‍ എത്തുന്നത് ഇന്ത്യക്കാര്‍. ഇന്ത്യന്‍ എംബസി ഔട്ട്പാസ് വിതരണം ആരംഭിച്ചതോടെയാണ് സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ സേവനം തേടിയത്തെുന്നവരുടെ എണ്ണം വര്‍ധിച്ചത്. ഔട്ട്പാസ് അപേക്ഷകരുടെ എണ്ണം 7500 കവിഞ്ഞതായി എംബസി അറിയിച്ചു.

എക്‌സിറ്റ് നേടുന്നതിനായി എത്തുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് സേവന കേന്ദ്രത്തിലും എംബസി വളണ്ടിയര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സന്ദര്‍ശകര്‍ക്ക് മികച്ച സേവനമാണ് പാസ്‌പോര്‍ട്ട് അതോറിറ്റി ഒരുക്കിയത്. മുന്‍കൂട്ടി ടോക്കണ്‍ നേടിയവര്‍ക്ക് മുന്‍ണഗനാ ക്രമത്തിലാണ് സേവനം നല്‍കുന്നത്. സന്ദര്‍ശകര്‍ക്ക് ശീതീകരിച്ച ഹാളില്‍ ഇരിപ്പിടമുള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. വിരലടയാളം പൂര്‍ത്തീകരിച്ചാണ് വിദേശികള്‍ക്ക് എക്‌സിറ്റ് നല്‍കുന്നത്. യാത്ര രേഖകളുള്ളവര്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്ന എക്‌സിറ്റ് വിസാ നമ്പറുമായി വിമാനത്താവളത്തിലത്തെി രാജ്യം വിടാവുന്നതാണ്.

അനധികൃതമായി കഴിയുന്ന നൂറു കണക്കിന് സ്ത്രീകളും എക്‌സിറ്റ് നേടുന്നതിനായി കഴിഞ്ഞ ദിവസം മുതല്‍ എത്തി തുടങ്ങി. പൊതുമാപ്പ് ഒരാഴ്ച്ച പിന്നിട്ടതോടെ രാജ്യം വിട്ടുപോകുന്നവരുടെ എണ്ണവും പ്രതിദിനം വര്‍ധിക്കുകയാണ്.

അതേ സമയം ഇന്ത്യക്കാരായ നിയമ ലംഘകര്‍ക്ക് പൊതുമാപ്പിന്റെ സേവനം ലഭ്യമാകുന്നതിന് സഊദിയിലെ വിവിധ നഗരങ്ങളിലെ ഹെല്‍പ്പ് ഡസ്‌കുകള്‍ സജീവമായി. പല നഗരങ്ങളിലും എംബസി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഔട്ട്പാസ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും ഔട്ട് പാസ് അപേക്ഷ സ്വീകരിക്കാനും ഇന്ത്യന്‍ എംബസി സംഘത്തിന് പുറമെ
കെ.എം.സി.സി, നവോദയ, ഐ.സി.എഫ്, സോഷ്യല്‍ ഫോറം, ഒ.ഐ.സി.സി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനകരും സഹായത്തിനായി രംഗത്തുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago