പെരുന്നാള്‍ ദിനത്തില്‍ ആലുവ സെന്‍ട്രല്‍ ജുമുഅ മസ്ജിദില്‍ അന്യസംസ്ഥാനക്കാരുടെ സംഗമം
ആലുവ: ദേശത്തിന്റെയും ഭാഷയുടേയും അതിര്‍വരമ്പുകള്‍ക്കതീതമായി ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ നമസ്ക്കാരത്തിനായി ആലുവ സെന്‍ട്രല്‍ ജുമുഅ മസ്ജിദില്‍ ഇത്തവണയും സംഗമിച്ചു. ബഹുഭാഷ ഖുര്‍ആന്‍ പണ്ഡിതന് കൂടിയായ ചീഫ് ഇമാം ഉസ്താദ് അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി അറബി, മലയാളം എന്നിവയ്ക്ക് പുറമെ ഹിന്ദി, ഉറുദു ഭാഷകളിലും ഈദ് സന്ദേശം നല്ക്കുന്നതിനാല് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ചെറിയ പെരുന്നാള്‍ നിസ്ക്കാരത്തിനായി എത്തിയത്.
ആസം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഒഡിഷാ, കര്‍ണ്ണാടക, എന്നീ സംസ്ഥാനങ്ങളിലെ വിശ്വാസികളാണ് നാട്ടുകാര്‍ക്ക് പുറമെ നമസ്ക്കാരത്തിന് മസ്ജിദില്‍ എത്തിചേര്‍ന്നത്. മാനവരാശിയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഒരോ വിശ്വാസിയും പ്രതിജ്ഞ പുതുക്കേണ്ട ദിനമാണ് ഈദുല്‍ ഫിത്വര്‍ എന്ന് ഈദ് സന്ദേശത്തിന് അന്‍വര്‍ മുഹ്യുദ്ദിന്‍ ഹുദവി പറഞ്ഞു. മസ്ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ മധുരം നല്‍കിയും സുഗന്ധം നല്‍കിയും സ്വീകരിച്ചു. മസ്ജിദ് ഇമാം കെ.എം ബഷീര്‍ ഫൈസി, പരിപാലന സമിതി അംഗങ്ങളായ ടി.എസ്.മൂസാ ഹാജി, കെ.കെ അബ്ദുള്‍ സലാം ഇസ്ലാമിയ, അബ്ബാസ് അന്‍വരി, കെ.കെ അബ്ദുള്ള, മുഹമ്മദ് അലി മദീന്‍, സൈനുദീന്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."