പി.ആര്.ഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും
തിരുവനന്തപുരം: പി.ആര്.ഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമുള്ള ഉത്തരവ് പുറത്തിറങ്ങി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായ എന്‍.പി സന്തോഷിനെ ഡെപ്യൂട്ടി ഡയരക്ടറായും, വി.പി സുലഭകുമാരിയെ തൃശൂര്‍ മേഖലാ ഡെപ്യൂട്ടി ഡയരക്ടറായും നിയമിച്ച് ഉത്തരവായി. തൃശൂര്‍ മേഖലാ ഡെപ്യൂട്ടി ഡയരക്ടറായിരുന്ന കെ. മോഹനനെ മീഡിയാ അക്കാദമി സെക്രട്ടറിയായും നിയമിച്ചു.
ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരായ കെ.എസ് ശൈലേന്ദ്രനെ കള്‍ച്ചറല്‍ ഡെവലപ്പ്മെന്റ് ഓഫിസറായും, ടഗോര്‍ തിയറ്ററിലും, ബി.ടി അനില്‍കുമാറിനെ ഓഡിയോ വിഡിയോ ഡോക്യുമെന്റേഷനിലും, ഉണ്ണിക്കൃഷ്ണന് കുടുക്കേംകുന്നത്തിനെ സര്‍ക്കുലേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷനിലും, എന്‍. സതീഷ്കുമാറിനെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി ഇടുക്കിയിലും, പ്രീയാ കെ.ഉണ്ണിക്കൃഷ്ണനെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി പാലക്കാട്ടും, അരുണ്‍ എസ്.എസിനെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി തിരുവനന്തപുരത്തും, ജസ്റ്റിന് ജോസഫിനെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി കോട്ടയത്തും, സിനി.കെ.തോമസിനെ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി ഡല്‍ഹി കേരളഹൗസിലും നിയമിച്ചു. വകുപ്പില്‍ അസിസ്റ്റന്റ് എഡിറ്റര്‍മാരായ സി. രാജേഷിന് സ്ഥാനക്കയറ്റം നല്കി ഇംഗ്ലീഷ് പബ്ലിക്കേഷന്‍ വിഭാഗത്തില്‍ എഡിറ്ററായും കെ.കലയെ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറായും നിയമിച്ചും ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."