പെണ്‍ കൂട്ടായ്മയില്‍ കാട്ടുമൃഗങ്ങള്‍ക്ക് കുടിവെള്ളം
കുറ്റ്യാടി: കത്തിയെരിയുന്ന വെയിലില്‍ കുടിവെള്ളത്തിനായി,ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്ന കാട്ടുമൃഗങ്ങള്‍ക്ക് കാടിനുള്ളില്‍ തന്നെ കുടിവെള്ളമൊരുക്കാന്‍ പെണ്‍ കരുത്തിന്റെ കൂട്ടായ്മയില്‍ ജാനകിക്കാട്ടില്‍ കുളം.
മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നാനൂറ് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ജാനകിക്കാട്ടില്‍ മൃഗങ്ങള്‍ക്ക് കുടിക്കാനും കുളിക്കാനും കളിക്കാനും വേണ്ടി തൊഴിലുറപ്പ് തൊഴിലാളികള്‍ കുളം കുഴിച്ചത്.
കാട്ടുമൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് പതിവായിരുന്നു.ഇത് ജനങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും വന്‍ ഭീഷണിയാണ് ഉയര്‍ത്തിയത് ജാനകിക്കാടിന് സമീപത്തുകൂടി ഒഴുകുന്ന ചവറമുഴിപ്പുഴയില്‍ ഇറങ്ങാന്‍ മൃഗങ്ങള്‍ക്ക് കഴിയുകയുമില്ല.ദിവസങ്ങള്‍ക്ക് മുമ്പ് ജാനകിക്കാട്ടില്‍ പന്നിയുള്‍പ്പെടെയുള്ള മൃഗങ്ങളും പക്ഷികളും വെള്ളം ലഭിക്കാതെ ചത്തതായി നാട്ടുകാര്‍ പറയുന്നു.ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജാനകി കാട്ടില്‍ രണ്ട് സ്ഥലങ്ങളില്‍ മൃഗങ്ങള്‍ക്ക് വേണ്ടി കുളം കുഴിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചതെന്ന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനും,വാര്‍ഡ് മെമ്പറുമായ കെ.ടി.മുരളി പറഞ്ഞു.പന്ത്രണ്ട് മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയും മൂന്ന് മീറ്റര്‍ താഴ്ചയിലും നിര്‍മ്മിച്ച കുളത്തില്‍ മൃഗങ്ങള്‍ക്ക് ഇറങ്ങി വെള്ളം കുടിക്കാനുള്ള സൗകര്യവു മൊരുക്കിയിട്ടുണ്ട്.57000 രൂപചെലവഴിച്ച് പത്ത് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെട്ട തൊഴിലാളികള്‍ 230 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് കുളം നിര്‍മ്മിച്ചത്. രണ്ടാമത്തെ കുളം നിര്‍മ്മാണം ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാവുമെന്ന പ്രതിക്ഷയിലാണ് തൊഴിലാളികള്‍.
ജൈവവൈവിധ്യങ്ങളുടെ കലവറയായ ജാനകിക്കാടിനെ സംരക്ഷിക്കാനും കാട്ടുമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങി നാശം വിതക്കുന്നത് ഒരു പരിധിവരെ തടയാനും പുതിയ പദ്ധതി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും തൊഴിലാളികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."