വൈ.എം.സി.എ സ്ഥാനാരോഹണവും കുടുംബ സംഗമവും
പയ്യാവൂര്‍: ചെമ്പേരി വൈ.എം.സി.എയുടെ 2018-19 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും കുടുംബ സംഗമവും ചെമ്പേരി അമല ഓസിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ഐസക്ക് ഉദ്ഘാടനം ചെയ്തു.
വൈ.എം.സി.എ ചെമ്പേരി യൂനിറ്റ് പ്രസിഡന്റ് മാത്യു അടുപ്പുകല്ലിങ്കല്‍ അധ്യക്ഷനായി. റവ. ഡോ. ജോര്‍ജ് കാഞ്ഞിരക്കാട്ടുകുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സിബി പുന്നക്കുഴിയുടെ നേതൃത്വത്തിലുള്ള 18 അംഗ ഭരണ സമിതിയുടെ സ്ഥാനാരോഹണത്തിന് വൈ.എം.സി.എ കേരള റീജിയന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോഷി കുന്നത്ത് നേതൃത്വം നല്‍കി.
ദേശീയ മെഡല്‍ ജേതാക്കളായ രാജു ആനകുത്തിയേല്‍, നീതുമോള്‍ സിബി, അനാമിക രാജേഷ് എന്നിവര്‍ക്കും പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ അന്‍ഷ മാതുവിനും കായികാധ്യാപകന്‍ ബേബി അഗസ്റ്റിന്‍ കവളക്കാട്ടിലിനും മെമന്റോ നല്‍കി ആദരിച്ചു. പുതുതായി ചേര്‍ന്ന 11 കുടുംബങ്ങളുടെ സത്യപ്രതിജ്ഞക്ക് എം.കെ ജോണ്‍ നേതൃത്വം നല്‍കി.
ഫാ. ജോണ്‍ കൂവപ്പാറയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡെയ്‌സി കവുന്നുകാട്ടില്‍, മത്തായി കാര്‍ത്തികപുരം, ജോഷി വട്ടക്കുന്നേല്‍, ഷാജിമോന്‍ കാത്തിരത്തുങ്കല്‍, ജോസ് മേമടം, ബോബി കടുവാ തൂക്കില്‍, എല്‍.ജെ മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."