ശൈഖ് ഹസീന ഇന്ന് മോദിയെ കാണും, 25 കരാറുകളില്‍ ഒപ്പുവയ്ക്കും
ന്യൂഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. രാഷ്ട്രപതി ഭവനില്‍ ശൈഖ് ഹസീനയ്ക്ക് പ്രത്യേക സ്വീകരണം നല്‍കും. ഇന്നലെയാണ് അവര്‍ ഇന്ത്യയിലെത്തിയത്.
ആണവ സഹകരണമടക്കം സുപ്രധാനമായ 25 കരാറുകളില്‍ ഇരുവരും ഒപ്പുവയ്ക്കും. ടീസ്റ്റ നദിയിലെ ജലം പങ്കുവയ്ക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുമെങ്കിലും ഇതില്‍ കരാറൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. ടീസ്റ്റയുടെ കാര്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മോദിയോടൊപ്പമുണ്ടാവും.
ശൈഖ് ഹസീനയുടെ ഇന്ത്യയിലേക്കുള്ള നാലാമത്തെ വരവാണിത്. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ശൈഖ് ഹസീന ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഏഴു വര്‍ഷം മുന്‍പാണ് ശൈഖ് ഹസീന ഇതിനു മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചത്. നയതന്ത്രപരമായി വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു സന്ദര്‍ശനമാണിത്.
ഇന്ത്യയും ബംഗ്ലാദേശും ടീസ്റ്റ ജലവിതരണ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുമോ എന്നാണ് ഹസീനയുടെ സന്ദര്‍ശനത്തോടു ബന്ധപ്പെടുത്തി ലോകം ഉറ്റുനോക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇന്ന് രാത്രി ശൈഖ് ഹസീനയെ കാണുന്നുണ്ട്. ശനിയാഴ്ച രാത്രി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ശൈഖ് ഹസീനയ്ക്കു നല്കുന്ന വിരുന്നിലും മമത പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."