HOME
DETAILS
MAL
പണവും രശീതിബുക്കും മോഷ്ടിച്ചതായി പരാതി
backup
June 19 2018 | 06:06 AM
ബദിയഡുക്ക: പള്ളിയില്‍ സൂക്ഷിച്ച പണവും രശീതിബുക്കും മോഷ്ടിച്ചതായി പരാതി. വിദ്യാഗിരി മുനിയൂര്‍ മുഹ്യദ്ദീന് ജുമാ മസ്ജിദിലാണ് സംഭവം. പള്ളിയിലെ മേശയില്‍ സൂക്ഷിച്ച 25,000ത്തോളം രൂപയും രശീതിബുക്കുകളുമാണ് മോഷണം പോയത്. ഉസ്താദ് നാട്ടില്‍ പോയി കഴിഞ്ഞ ദിവസം തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പള്ളി കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ ബദിയഡുക്ക പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."