നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പഴവര്‍ഗ വ്യാപാരി വീണ്ടും അറസ്റ്റില്‍
ചാവക്കാട്: പഴവര്‍ഗ വ്യാപാരത്തിന്റെ മറവില്‍ നഗരഹൃദയത്തില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഉടമ വീണ്ടും അറസ്റ്റില്‍. ചാവക്കാട് മെയിന്‍ റോഡ് സബ് രജിസ്റ്റര്‍ ഓഫിസിനു എതിര്‍ വശത്ത് പഴവര്‍ഗം വ്യാപാരം ചെയ്യുന്ന വഞ്ചിക്കടവ് സ്വദേശി താനപ്പറമ്പില്‍ ഷമീറിനെയാണ് (29) ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി ചാവക്കാട് നഗരത്തില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് ബൈക്കില്‍ വിതരണം ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് പൊലിസ് അറിയിച്ചു.
ഇയാളില്‍ നിന്ന് നൂറിലേറെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ പൊതികള്‍ പൊലിസ് പിടിച്ചെടുത്തു. ഇതേ കേസില്‍ നാലാം തവണയാണ് ഷമീര്‍ പിടിയിലാകുന്നത്. ഏഴ് വര്‍ഷമായി പഴവര്‍ഗം കച്ചവടം ചെയ്യുന്ന ഇയാളെ തേടി മേഖലയിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുള്‍പ്പടെ ദിവസവും നിരവധി ചെറുപ്പക്കാരാണ് എത്തുന്നതെന്ന് പൊലിസ് പറഞ്ഞു.
പലവട്ടം പൊലിസ് താക്കീതും ചെയ്ത് വിട്ടയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26നാണ് ഏറ്റവുമൊടുവില്‍ ഇയാള്‍ പിടിയിലായത്. എ.എസ്.ഐ അനില്‍ മാത്യു, സി.പി.ഒമാരായ ലോഫിരാജ്, അനീഷ്, ശ്രീനാഥ്, സജീവ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."