HOME
DETAILS

മുസ്‌ലിം ലീഗിനെതിരെ ആരോപണമുന്നയിച്ചിട്ടില്ല- വിശദീകരണവുമായി രാധിക വെമുല

  
Web Desk
June 19 2018 | 08:06 AM

national-19-06-18-rohith-vemulas-mother-denies-accusing-muslim-league-of-exploiting-her

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗിനെതിരെ തങ്ങള്‍ പറഞ്ഞതെന്ന പേരില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് രോഹിത് വെമുലയുടെ കുടുംബം. . മുസ്‌ലിം ലീഗിനെതിരെ തന്റെ കുടുംബം ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് രോഹിതിന്റെ സഹോദരന്‍ രാജാ വെമുല അറിയിച്ചു. തന്റെ ഫേസ് ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും രാവിലെ മുതല്‍ തന്റെ എഫ്ബി പേജില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതൊന്നും തന്റെ അറിവോടെയല്ലെന്ന് രാജാ വെമുല വ്യക്തമാക്കി. ഇക്കാര്യം വിശദമാക്കുന്ന രാജാ വെമുലയുടെ കത്ത് മാതാവ് രാധികാ വെമുല ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാവിലെ മുതല്‍ തന്റെ എഫ്ബി പേജില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതൊന്നും തന്റെ അറിവോടെയല്ലെന്ന് രാജാ വെമുല കത്തില്‍ പറയുന്നു.  രാവിലെ മുതല്‍ സിഗ്‌നല്‍ പോലും കിട്ടാത്ത ഒരു ഗ്രാമത്തിലായിരുന്നു. ഇന്നുവരെ എഫ്.ബി സുഹൃത്തുക്കളുടെ പട്ടികയില്‍ ഇല്ലാത്ത ഒരാളുമായും താന്‍ ചാറ്റ് ചെയ്തിട്ടില്ലെന്നും രാജാ വെമുല വ്യക്തമാക്കി.  സുഹൃത്ത് ഈ പോസ്റ്റ് അയച്ചു തരുവോളം ഇക്കാര്യം താന്‍ അറിഞ്ഞിരുന്നു പോലുമില്ലെന്നും രാജ പറയുന്നു.

'ആരോ തന്റെ ഫേസ് ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. മോദിക്കെതിരെ സംസാരിക്കാന്‍ കേരളത്തിലെ ഐ.യു.എം.എല്‍ പാര്‍ട്ടിയില്‍ നിന്നും രാധിക വെമുല പണം വാങ്ങിയെന്ന് അവരെ അപകീര്‍ത്തിപ്പെടുത്താനായി പ്രചരിപ്പിച്ചതാണ്. അസത്യമാണത്. ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ട് ഐ.യു.എം.എല്‍ വീട് നിര്‍മ്മിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. അവര്‍ ആ വാക്കില്‍ ഉറച്ചുനില്‍ക്കുകയാണ്', രാജാ വെമുല വിശദീകരിച്ചു. സംഘി ഐ.ടി സെല്‍ തെമ്മാടികളേ നിങ്ങളുടെ ഗൂഢാലോചന അവസാനിപ്പിക്കൂ എന്നു പറഞ്ഞാണ് രാജാ വെമുല കത്ത് അവസാനിപ്പിക്കുന്നത്.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  4 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  4 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  4 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  4 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  4 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  4 days ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  4 days ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  4 days ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  4 days ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  4 days ago