സഊദിയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ റീട്ടെയില്‍ രംഗത്ത് ഒരു മില്യണിലധികം സ്വദേശിവത്കരണം ലക്ഷ്യം.
ദമ്മാം: വിഷന്‍ 2030 ന്റെ ചുവട് പിടിച്ചു നീങ്ങുന്ന ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ഭഗമായി അഞ്ചു വര്‍ഷത്തിനുള്ളില്‍ റീട്ടെയില്‍ രംഗത്ത് ഒരു മില്യണിലധികം സ്വദേശി തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്നു. 2020 ഓടെ ഈ മേഖലയില്‍ 1.3 മില്യണ്‍ തൊഴിലവസരങ്ങളാണ് സ്വദേശിവത്കരണമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
കൊമേഴ്‌സ്യല്‍ ഷോപ്പുകള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍, ടെലികമ്യൂണിക്കേഷന്‍ ഷോപ്പുകള്‍, ടാക്‌സി മേഖല, ടൂറിസം രംഗം, റിയല്‍ എസ്‌റേറ്റ്, ജ്വല്ലറി, മറ്റു സമാന മേഖലകള്‍ തുടങ്ങിയവയിലാണ് റീട്ടെയില്‍ പൂര്‍ണ സ്വദേശിവത്കരണം ലക്ഷ്യമിട്ടുന്നത്. സമാനമേഖലകള്‍ ഏതൊക്കെയാണെന്നത് വരും മാസങ്ങളില്‍ ഘട്ടം ഘട്ടമായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കും 370 ബില്യണിലധികം നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്ന ഈ മേഖലയില്‍ ഇക്കാലയളവിനിടയില്‍ വിദേശ കുത്തകയായ 70 ശതമാനത്തില്‍ നിന്നും തിരിച്ചുപിടിച്ച് അത്രയും സ്വദേശിവത്കരണം നടത്താനാണ് മന്ത്രാലയത്തിന്റെ പദ്ധതിയെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ബോര്‍ഡ് മെംബറും സൊസൈറ്റി ആന്‍ഡ് ഇന്‍ഡസ്ട്രി ആന്റ് എഡ്യുക്കേഷന്‍ മെംബറുമായ ഫഹദ് ബിന്‍ സൈബന്‍ അല്‍ സുലമി പറഞ്ഞു.
റീട്ടെയില്‍ മേഖലയിലെ നിര്‍ബന്ധിത സ്വദേശി വത്കരണം നിലവിലെ തൊഴിലില്ലായ്മയായ 11.6 ശതമാനത്തില്‍ നിന്നും 7 ശതമാനമാക്കി താഴ്ത്തികൊണ്ടുവരാനാകും. കൂടാതെ സ്ത്രീകളുടെ തൊഴില്‍ മേഖല നിലവിലെ അവസ്ഥയില്‍ നിന്നും 10 ശതമാനം കൂടുതല്‍ ഉയര്‍ത്താനുമാവുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."